പണ്ടുപണ്ട് ജീവിച്ചിരുന്ന വലിയ ഉറുമ്പുകള്‍ ഇതാ വീണ്ടും. മനുഷ്യരെ മുഴുവന്‍ കടിച്ചുകൊല്ലാന്‍ മണ്ണിലുണ്ടായതല്ല. കുറേ ഗവേഷകര്‍ ചേര്‍ന്ന് കണ്ടുപിടിച്ചതാണ്. ചെറിയ ഉറുമ്പുകളില്‍ ജീനുകള്‍ കുത്തിവച്ചാണ് ഭീമാകാരമുള്ള ഉറുമ്പുകളെ സൃഷ്ടിക്കുന്നത്. വലിയ തലയും താടിയെല്ലു പോലത്തെ രൂപവുമാണ് പ്രത്യേകത.
കാനഡയിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വലിയ ഉറുമ്പുകളെ നിര്‍മിച്ചത്. ലക്ഷണക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലുണ്ടായിരുന്ന വലിയ ഉറുമ്പുകളുടെ രൂപമാണ് ഇപ്പോള്‍ കൃത്രിമമായി നിര്‍മിച്ചവയുടേത്. ഇത്രയും വലിയ ഉറുമ്പുകളുണ്ടായിരുന്നത് പണ്ടു കാലത്ത് അമെരിക്കയിലും മെക്സിക്കോയിലുമായിരുന്നു. ആക്രമിക്കാനെത്തിയ മൃഗങ്ങളെ തുരത്താന്‍ അന്ന് ഉറുമ്പുകൂടുകളുടെ കാവല്‍ക്കാരായിരുന്നു വലിയ ഉറുമ്പുകള്‍. അതേ വലുപ്പത്തിലുള്ള ഉറുമ്പുകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ കൃത്രിമമായി നിര്‍മിച്ചത്. ഫിഡോള്‍ മോറിസി വിഭാഗത്തില്‍പ്പെടുന്ന ഉറുമ്പുകളില്‍ കൃത്രിമ ജീനുകള്‍ കുത്തിവച്ചായിരുന്നു ആദ്യ പരീക്ഷണം.
സാധാരണ ഉറുമ്പുകളുടെ ലാര്‍വയില്‍ ഹോര്‍മോണ്‍ കുത്തിവച്ച് പരീക്ഷണം നടത്തി. അറുപതു മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയിലുണ്ടായിരുന്ന ഉറുമ്പുകളുടെ പിന്‍തലമുറക്കാരെ അങ്ങനെയാണ് പുനര്‍ജനിപ്പിച്ചതെന്നു പറയുന്നു ഗവേഷകന്‍ ഡോ. രാജേന്ദ്രന്‍ രാജകുമാര്‍. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരാരും നേരിട്ടു കണ്ടിട്ടില്ലാത്ത, ഭാവനയില്‍ മാത്രം ചിത്രീകരിച്ചിട്ടുള്ള ഉറുമ്പുകളെയാണ് ഡോ. രാജേന്ദ്രനും സംഘവും ഉണ്ടാക്കിയിട്ടുള്ളത്.
സൂപ്പര്‍ സോള്‍ജിയര്‍ ഉറുമ്പുകള്‍ എന്നാണ് ഇത്രയും വലുപ്പമുള്ള ഉറുമ്പുകളെ വിളിക്കുന്നത്. ഭൂമിയിലുണ്ടായിരുന്ന കാലത്ത് കാവല്‍ ജോലി ഏറ്റെടുത്തിരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. സയന്‍സ് ജേണലിന്‍റെ പുതിയ ലക്കത്തില്‍ ഈ ഉറുമ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടുണ്ട്.
സൂപ്പര്‍ സോള്‍ജിയേഴ്സിനു ജീവന്‍ വയ്ക്കുമ്പോള്‍ ഹൊറര്‍ സിനിമകള്‍ക്ക് പുത്തന്‍ പ്രമേയങ്ങളൊരുങ്ങുകയാണ്.

Metrovaartha >> VaarthaLife >> Trendz
No comments:
Post a Comment