.

.

Friday, January 6, 2012

കരോലസ് ലിണയസ്

ഭൂമിയില്‍ സസ്യങ്ങള്‍ രണ്ടുതരമുണ്ട്. ഒന്ന് പൂക്കുന്നവ, രണ്ട് പൂക്കാത്തവ. ലോകത്തിലുള്ള സസ്യങ്ങളുടെ ഓരോന്നിന്റെയും പേരെഴുതി അതു പൂക്കുന്നതാണോ പൂക്കാത്തതാണോ എന്ന് കുറിക്കാമോ? എന്തു വിഷമം പിടിച്ച പണിയാണത്. മൊത്തം എത്ര സസ്യങ്ങളുണ്ടെന്നു തന്നെ പറയാന്‍ പറ്റില്ല. പിന്നല്ലേ ഇനം തിരിക്കാന്‍ സാധിക്കുക.

സസ്യങ്ങളുടെ പൊതുസ്വഭാവങ്ങളെ അടിസ്ഥാനമാക്കി അവയെ പല ജാതികളാക്കി തിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കി. ഭൂമിയില്‍ ഏകദേശം 3,50,000 സ്പീഷീസുകളുണ്ട്. അമ്പലക്കുളത്തില്‍ പച്ച വില്ലീസു വിരിച്ചപോലെ കാണുന്ന പായലും പ്ളാവിന്‍തടിയില്‍ വെള്ളത്താടി പോലെ കാണുന്ന 'ബ്രാക്കറ്റ്ഫങ്കെയും ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ വെള്ളത്തുള്ളിക്കുള്ളില്‍ ലക്കും ലഗാനുമില്ലാതെ ഓടി നടക്കുന്ന ഇരട്ടമീശക്കാരന്‍ 'ക്ളാവിഡോ മോണസും എല്ലാം ഈ മൂന്നുലക്ഷത്തി അമ്പതിനായിരത്തില്‍ പെടും.

പൂക്കുന്നവ, പൂക്കാത്തവ എന്നിങ്ങനെ സസ്യലോകത്തെ ആദ്യമായി തരംതിരിച്ച ഒരു ശാസ്ത്രജ്ഞന്റെ പേര് ഇവിടെ ഓര്‍മിക്കണം. കരോലസ് ലിയണസ് എന്ന സ്വീഡന്‍കാരനായ ശാസ്ത്രജ്ഞന്‍ 1737ല്‍ അദ്ദേഹം 'സിസ്റ്റമ നാച്വറെ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി.

അദ്ദേഹത്തിന്റെ കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ ജന്തുക്കളെയും സസ്യങ്ങളെയും കുറിച്ചുള്ള ചെറുവിവരണങ്ങള്‍ പ്രസിദ്ധമായ ആ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. ലിണയസിന്റെ തരംതിരിവ് ഇന്നത്തെ ശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും പൂക്കളുടെ പ്രത്യേകത, പരിണാമപരമായ പുരോഗതി എന്നീ കാര്യങ്ങളായിരുന്നു ലിണയസ് തന്റെ തരംതിരിവിന് അടിസ്ഥാനമാക്കിയിരുന്നത്. സസ്യങ്ങളുടെ ശരീരത്തിലടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളുടെ പരസ്പരബന്ധവും ഇത്തരം തരംതിരിവിന് ആധാരമാക്കിയിരുന്നു.

ManoramaOnline(ധന്യലക്ഷ്മി മോഹന്‍) >> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക