കേരളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക പ്രതിഭയ്ക്കു മലയാള മനോരമ നല്‍കുന്ന കര്‍ഷകശ്രീ പുരസ്കാരത്തിന് ഇടുക്കി ജില്ലയില്‍ അടിമാലിക്കടുത്ത് കമ്പിളികണ്ടം പാറത്തോട് നടുവിലേപ്പുരയ്ക്കല്‍ കുഞ്ഞുമോള്‍ ജോസ് അര്‍ഹയായി. 1992 മുതല്‍ നല്‍കിവരുന്ന അവാര്‍ഡ് ആദ്യമായാണ് ഒരു വനിതയ്ക്കു ലഭിക്കുന്നത്. 2,00,001 രൂപയും സ്വര്‍ണമെഡലും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മണ്ണില്‍ അധ്വാനിച്ചു നേട്ടം കൊയ്യുന്ന കര്‍ഷകരെ ആദരിക്കാന്‍ മലയാള മനോരമ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പതിനൊന്നാമത്തെ ജേതാവായി ഇൌ അന്‍പത്തിയൊന്നുകാരി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഷിക രംഗത്തെ വനിതാമുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയായി. 2008ല്‍ മലപ്പുറം വെട്ടത്തെ സി.എം. മുഹമ്മദിനൊപ്പം ഭാര്യ ഷക്കീല മുഹമ്മദും കര്‍ഷകശ്രീ അവാര്‍ഡിന് അര്‍ഹയായിരുന്നു.
രാജ്യാന്തര പ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനും പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ കൂടിയായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മേധാവി ഡോ. കെ. പ്രതാപന്‍, മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു, 'കര്‍ഷകശ്രീ മാസിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആര്‍.ടി. രവിവര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്.
കൊല്ലം ചവറ കോട്ടയ്ക്കകം തെക്കേപ്പയ്യാല ജെ. വിജയന്‍ പിള്ള, പാലക്കാട് കാറല്‍മണ്ണ ചുണ്ടയില്‍ വീട്ടില്‍ സി. ശ്രീകുമാരന്‍, മലപ്പുറം വണ്ടൂര്‍ കോന്തക്കുളവന്‍ വീട്ടില്‍ കെ.കെ. സെയ്ത്, വയനാട് പുല്‍പ്പള്ളി പാടിച്ചിറ ചൂനാട്ടു വീട്ടില്‍ വിന്‍സന്റ് ജോര്‍ജ് എന്നിവരാണ് കുഞ്ഞുമോള്‍ക്കൊപ്പം മത്സരത്തിന്റെ അവസാനറൌണ്ടിലെത്തിയത്.
കൃഷിയും മൃഗസംരക്ഷണവും സംയോജിപ്പിച്ചും പ്രകൃതിവിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിച്ചും കുഞ്ഞുമോള്‍ സുസ്ഥിര കൃഷിരീതി സമര്‍ഥമായി നടപ്പാക്കിയിട്ടുള്ളതായി വിധിനിര്‍ണയ സമിതി വിലയിരുത്തി. വിത്തു മുതല്‍ വിപണനം വരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ടു ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുമോള്‍ എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക വനിതകള്‍ക്കു വിശേഷിച്ചും മികച്ച മാതൃകയാണെന്നു ചൂണ്ടിക്കാട്ടിയ സമിതി സുസ്ഥിര കൃഷിരീതിക്കും പച്ചക്കറിക്കൃഷിക്കും അവര്‍ നല്‍കുന്ന പ്രാധാന്യത്തെ പ്രശംസിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലേക്ക് ആദ്യമായി കര്‍ഷകശ്രീ പുരസ്കാരം എത്തിച്ച കുഞ്ഞുമോള്‍ ജോസിനെ അവാര്‍ഡിനു പരിഗണിക്കാനായി നാമനിര്‍ദേശം ചെയ്തത് കൊന്നത്തടി പഞ്ചായത്ത് കൃഷി ഒാഫിസര്‍ എം. ഹാരിസ് ആണ്.

Manoramaonline >> Environment >> News
No comments:
Post a Comment