.

.

Tuesday, January 3, 2012

ജന്തുലോകത്തെ കുംഭകര്‍ണന്‍മാര്‍

ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന കുംഭകര്‍ണനെ കുറിച്ച് കേട്ടിട്ടില്ലേ? ജീവികളുടെ ലോകത്തുമുണ്ട് കിടിലന്‍ കുംഭകര്‍ണ സേവക്കാര്‍. 'ഹൈബര്‍നേഷന്‍ അഥവാ 'ശിശിരനിദ്ര എന്നാണ് ഈ ഉറക്കം അറിയപ്പെടുന്നത്.
മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കക്കാരില്‍ ഒന്നാം സ്ഥാനം ആര്‍ക്കാണെന്നോ? എലികളുടെ കുടുംബക്കാരനായ ബിര്‍ച് മൌസ് (Northern Birch Mouse) ആണ് ഈ കേമന്‍. സൈബീരിയക്കാരനായ ബിര്‍ച് മൌസ് എത്ര സമയം ഉറങ്ങുമെന്നോ? എട്ടുമാസം!
കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്നുന്ന ഇവയുടെ തൊലിക്കടിയില്‍ കൊഴുപ്പിന്റെ ഒരു ശേഖരം രൂപം കൊണ്ടിട്ടുണ്ടാകും. ഉറങ്ങുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഈ കൊഴുപ്പിന്റെ സഹായത്താലാണ്. ബിര്‍ച് മൌസ് എന്നാണ് പേരെങ്കിലും ബിര്‍ച് എന്ന മരവുമായി ഇക്കൂട്ടര്‍ക്ക് ഒരു ബന്ധവുമില്ല കേട്ടോ!
                                                      Manoramaonline (ധന്യലക്ഷ്മി മോഹന്‍) >> Environment >> Wonders

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക