സൌരോര്‍ജം ശൂന്യാകാശത്തില്‍വച്ചുതന്നെ സംരക്ഷിക്കാനും ഭൂമിയിലേക്കു സംപ്രേഷണം ചെയ്യാനും 'നാനോ എനര്‍ജി പായ്ക്കുകള്‍ പ്രയോജനപ്പെടുത്തണമെന്നു മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാം. സൂര്യപ്രകാശത്തിലെ ഊര്‍ജത്തിന്റെ ചെറിയൊരു ഭാഗം സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍പോലും ഭാവിയിലെ ഊര്‍ജാവശ്യങ്ങള്‍ക്കു വലിയ തോതില്‍ പ്രയോജനപ്പെടും. ഭൂമിയിലെ സോളാര്‍ പാനലുകള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. ഇതിനു പകരം ശൂന്യാകാശത്തില്‍ത്തന്നെ സ്ഥാപിക്കാന്‍ കഴിയുന്ന പവര്‍ പ്ളാന്റുകള്‍ ഉപയോഗിക്കണമെന്നും കലാം പറഞ്ഞു. ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ ദേശീയ ലേസര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കലാം.
ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള സൌരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് ആറുമുതല്‍ എട്ടു മണിക്കൂര്‍വരെ മാത്രമേ സൌരോര്‍ജത്തെ ശേഖരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ശൂന്യാകാശത്തിലെ പാനലുകളില്‍ 24 മണിക്കൂറും സൌരോര്‍ജം ശേഖരിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇതിനെ ബാധിക്കുകയുമില്ല. നാനോ എനര്‍ജി പായ്ക്കുകളിലൂടെ മൈക്രോവേവ് സാങ്കേതികവിദ്യയിലൂടെയോ ലേസര്‍ സാങ്കേതികവിദ്യയ്ക്കു സമാനമായ മറ്റേതെങ്കിലും തരത്തിലോ ഈ ഊര്‍ജം ഭൂമിയിലെത്തിക്കാന്‍ കഴിയും.
ആണവോര്‍ജ വകുപ്പിന്റെ ബോര്‍ഡ് ഓഫ് റിസര്‍ച് ഇന്‍ ന്യൂക്ളിയര്‍ സയന്‍സസിന്റെയും ഇന്ത്യന്‍ ലേസര്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണു ശില്‍പശാല സംഘടിപ്പിക്കുന്നത്.
ഫിസിക്സ്, ടെക്നോളജി, ലേസര്‍ ആപ്ളിക്കേഷന്‍ എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ശില്‍പശാല ചര്‍ച്ച ചെയ്യും. അണ്ണാ സര്‍വകലാശാല - ബിസിടി കലാം സെന്റര്‍ ഫോര്‍ എക്സലന്‍സ് അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. അണ്ണാ സര്‍വകലാശാലയിലെ രാമാനുജന്‍ കംപ്യൂട്ടിങ് സെന്ററും ബഹ്വന്‍ സൈബര്‍ടെക്കും ചേര്‍ന്നാണു കലാം സെന്റര്‍ ഫോര്‍ എക്സലന്‍സ് ആരംഭിക്കുന്നത്.
അണ്ണാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. മന്നാര്‍ ജവഹര്‍, ബഹ്വന്‍ സൈബര്‍ടെക് ഗ്രൂപ്പ് ചെയര്‍പഴ്സന്‍ ഹിന്ദ് ബഹ്വന്‍, സിഇഒയും ഡയറക്ടറുമായ ദുര്‍ഗാപ്രസാദ്, രാമാനുജന്‍ കംപ്യൂട്ടിങ് സെന്റര്‍ ഡയറക്ടര്‍ റെയ്മണ്ട് ഉത്തരരാജ് എന്നിവര്‍ പങ്കെടുത്തു.

Manoramaonline >> Environment >> News
No comments:
Post a Comment