ചെലവു കുറഞ്ഞ രീതിയില്‍ ഖരമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യ കേരള വിപണിയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കോഴിക്കോട് ഗ്രീന്‍ കേരള ബയോ സയന്‍സ് എംഡി: ഷാജു ജോസഫ്, വയനാട് ഹരിത കേരള ബയോടെക് എംഡി.: മാത്യു ഏബ്രഹാം, മൈസൂര്‍ ജെഎംഎസ് ബയോടെക് എംഡി: കെ. മധുസൂദനന്‍ എന്നിവര്‍ അറിയിച്ചു.
മൂന്നു വര്‍ഷത്തിലധികമായി മൈസൂര്‍ കോര്‍പറേഷനു കീഴിലെ ടണ്‍ കണക്കിനു മാലിന്യം വളമാക്കി മാര്‍ക്കറ്റിലെത്തിക്കുന്ന ജെഎംഎസ് ബയോടെക് സ്ഥാപനവുമായി സഹകരിച്ചാണു കേരളത്തിലും പരിപാടി നടപ്പിലാക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലേക്കു ജൈവ ലായനിയും വെള്ളവും വെല്ലവും ചേര്‍ത്തു പ്രത്യേകം തയാറാക്കിയ 'ഒാര്‍ഗാനിക് ലായനി ഒഴിക്കുകയാണു ചെയ്യുന്നത്.
ഇതോടെ ദുര്‍ഗന്ധമുണ്ടാകുന്നത് നിലയ്ക്കും. 40 ദിവസത്തിനുള്ളില്‍ മാലിന്യം, വളമായി മാറും. തുടര്‍ന്നു പ്ളാസ്റ്റിക് നീക്കം ചെയ്തു അരിച്ചതിനു ശേഷമാണു വളം വില്‍പനയ്ക്കായി എത്തുന്നത്. അഞ്ചു ലീറ്റര്‍ ലായനി ഉപയോഗിച്ചു ഒരു ടണ്‍ മാലിന്യം വളമാക്കി മാറ്റാന്‍ സാധിക്കും. ലാക്ടിക് ആസിഡ്, ലാക്ടോ ബേസിനസ്, ഫൊട്ടോ സിന്തറ്റിക്, യീസ്റ്റ്, ആക്ടിനോ മേഴ്സിഡസ്, മെഗാ ബേസിനസ് എന്നിവയാണു ലായനിയിലുള്ളത്. 120 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില.കൂടാതെ, മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ലായനിയും തയാറാക്കിയിട്ടുണ്ട്.
ഇതും വിജയപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. 38 രൂപയാണു ഒരു ലീറ്റര്‍ ലായനിയുടെ വില. 1000 ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ നാലു രൂപയാണു ചെലവു വരുന്നത്. മാലിന്യം ഒഴുകുന്ന ഒാടകളില്‍ ലായനി തളിക്കുകയാണു ചെയ്യുന്നത്.കേരളത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണു ലായനി കേരളത്തിലെ മാര്‍ക്കറ്റിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ തയാറായത്.
കോഴിക്കോട് ഗ്രീന്‍ കേരള ബയോ സയന്‍സ്, വയനാട് ഹരിത കേരള ബയോടെക് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണു ലായനി വിപണിയിലെത്തിക്കുന്നത്. 12നു കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ ലായനി പുറത്തിറക്കും. വീടുകളില്‍ പോലും എളുപ്പത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണു ലായനി തയാറാക്കിയിട്ടുള്ളതെന്നും, സംസ്ഥാനത്തെ വിവിധ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ നിര്‍മാര്‍ജനത്തിനായി ലായനി ഉപയോഗിക്കുന്നതു സംബന്ധിച്ചു വിവരങ്ങള്‍ ആരായുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Manoramaonline >> Environment >> News
No comments:
Post a Comment