ചാവക്കാട്: ചാവക്കാട് കടപ്പുറം മുതല്‍ മന്ദലാംകുന്ന് കടപ്പുറം വരെയുള്ള ബീച്ചുകളില്‍ കടലാമകള്‍ മുട്ടയിടാനെത്തി. കടലാമമുട്ടകളെ സംരക്ഷിക്കാനും കടലാമകള്‍ക്ക് കടല്‍തീരത്ത് സൗകര്യമൊരുക്കിക്കൊടുക്കാനും തീരമേഖലയില്‍ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. രാത്രികാലങ്ങളില്‍ പലയിടത്തും ഇവര്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം, മന്ദലാംകുന്ന് തുടങ്ങിയ കടപ്പുറങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി കടലാമകള്‍ മുട്ടയിട്ടുപോയിട്ടുണ്ട്.
മന്ദലാംകുന്ന് കടപ്പുറത്ത് അര്‍ധരാത്രി മുട്ടയിടാനെത്തിയ ആമ കൗതുകമായി. കടപ്പുറത്ത് ഒന്നരമണിക്കൂറിനുള്ളില്‍ എട്ട് കുഴികള്‍ തീര്‍ത്തു. അവസാനത്തെ കുഴിയാലാണ് മുട്ടയിട്ടത്.
111 മുട്ടകള്‍ ആമയിട്ടു. സാധാരണ ഒന്നോ രണ്ടോ കുഴികളെടുത്ത് പരാജയപ്പെട്ടാല്‍ ആമ കടലിലേക്ക് തിരിച്ചുപോകാറാണ് പതിവ്. ഒലിവ്‌റിഡ്‌ലി എന്ന ഇനത്തില്‍പ്പെട്ട കടലാമകളാണ് കേരളതീരത്ത് മുട്ടയിടാനെത്തുന്നത്.
കടല്‍ഭിത്തികള്‍, ലൈറ്റുകളുടെ അമിത പ്രകാശം എന്നിവ മൂലം കടലാമകള്‍ കരയ്ക്കടുക്കുന്നത് അപൂര്‍വമാണ്. കമറുദ്ദീന്‍ അസൈനാരകത്ത്, ഹംസു പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കടലാമസംരക്ഷണ സമിതി മന്ദലാംകുന്ന് കടപ്പുറത്ത് കടലാമമുട്ടയ്ക്ക് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കടലിലേക്ക് പോകുന്നതുവരെ ഇവര്‍ കാവല്‍ തുടരും.

19 Jan 2012 Mathrubhumi Thrissur News
No comments:
Post a Comment