.

.

Monday, January 2, 2012

പുഴയില്‍ നിന്നൊരു'മിസ് കേരള'

കേരളത്തിലെ പുഴകളില്‍ കാണപ്പെടുന്ന തനതു മല്‍സ്യ ഇനങ്ങളില്‍ പലതും കടുത്ത വംശനാശത്തിന്റെ വക്കിലാണ്. ഉദാഹരണമാണ് പശ്ചിമഘട്ടത്തിലെ കൊച്ചു സുന്ദരിമല്‍സ്യമായ 'മിസ് കേരള. കേരളത്തിലെ വിശ്വസുന്ദരി തന്നെയാണ് ഇൌ കുഞ്ഞുമല്‍സ്യം. ഇൌ ശുദ്ധജല അലങ്കാര മല്‍സ്യത്തെ ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) എന്ന രാജ്യാന്തര പരിസ്ഥിതി സംഘടന വംശനാശപ്പട്ടികയായ റെഡ് ഡാറ്റാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ മീനുകള്‍ കേരളത്തിലെ ചീങ്കണ്ണിപ്പുഴ, ചാലിയാര്‍, അച്ചന്‍കോവിലാര്‍ എന്നിവിടങ്ങളില്‍ മാത്രമാണു കാണപ്പെടുന്നത്.
ഏറ്റവും കൂടുതലായി കയറ്റി അയയ്ക്കുന്ന ശുദ്ധജല അലങ്കാര മല്‍സ്യവും മിസ് കേരള തന്നെയാണ്. ഇവയുടെ ശാസ്ത്രനാമം:Puntius denisonii.
                                                                                                          Manoramaonline >> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക