മരം കേറ്റമറിയാത്ത ചില അണ്ണാറക്കണ്ണന്മാരുണ്ട്. അവരാണ് നിലയണ്ണാന്മാര്‍. ഇക്കൂട്ടത്തില്‍ പെടുന്നവരാണ് റോക് ചക്കുകള്‍ (Rock Chuck or Yellow Bellied Marmat).വടക്കു പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലുമാണ് ഇവയുടെ വാസം. \'മഞ്ഞവയറന്‍ മാര്‍മോട്ട് എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. മഞ്ഞിനടിയിലെ മണ്ണിലുണ്ടാക്കിയ മാളങ്ങളിലാണ് ഇത്തരക്കാരുടെ ശിശിര നിദ്ര. ഇവരില്‍ ആരെങ്കിലും ദൂരെ ശത്രുവിനെ കണ്ടാല്‍ ചൂളംവിളിച്ച് മറ്റുള്ളവര്‍ക്കൊരു സിഗ്നല്‍ കൊടുക്കും. ഇതു കേള്‍ക്കുമ്പോള്‍ മറ്റു \'റോക് ചക്കുകള്‍ മാളങ്ങളിലൊളിക്കും. ശിശിര നിദ്ര കഴിഞ്ഞ് ഉറക്കമുണരുമ്പോള്‍ തിന്നാനായി വിത്തുകളും പഴങ്ങളും ശേഖരിച്ചു വയ്ക്കുന്ന പതിവും ഇവര്‍ക്കുണ്ട്.
Manorama online(ധന്യലക്ഷ്മി മോഹന്‍) >>Environment >> Wonders
Manorama online(ധന്യലക്ഷ്മി മോഹന്‍) >>Environment >> Wonders
No comments:
Post a Comment