പശ്ചിമഘട്ടത്തിലെ വനമേഖലയിലെ അത്യപൂര്‍വമായ ഒരു സസ്യാവരണമാണ് മിറിസ്റ്റിക്ക ചതുപ്പുകള്‍. ഇവ ഇന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ മാത്രമേ ഉള്ളൂ എന്നാണു ശാസ്ത്രമതം. ധാരാളം പാരിസ്ഥിതിക പ്രാധാന്യമുള്ള വിരളമായ ഒരു സസ്യസമ്പത്തായ മിറിസ്റ്റിക്ക ചതുപ്പുകള്‍ കേരളത്തില്‍ ആദ്യം കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ചെന്തുരുണി - കുളത്തൂപ്പുഴ വനമേഖലയിലാണ്. 1960കളിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മിറിസ്റ്റിക്കയുടെ സവിശേഷത കെട്ടുപിണഞ്ഞ വേരുകളാണ്. അവ ഭൂമിക്കു മുകളിലേക്ക് ഉയര്‍ന്നിരിക്കും. ഇൌ വേരുകള്‍ 'റ പോലെയാണ്. അന്തരീക്ഷത്തില്‍ ഉയര്‍ന്നാണു നില്‍ക്കുന്നത്. മിറിസ്റ്റിക്കേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന പല സസ്യങ്ങളും ഇവിടെ വളരുന്നു.
ഇവയുടെ മറ്റൊരു പ്രത്യേകത ഇൌ സസ്യങ്ങള്‍ ശ്വസിക്കുന്നതിനായി ആശ്രയിക്കുന്നത് വേരുകളെയാണ് എന്നതാണ്. ഇത്തരം വേരുകള്‍ നീ റൂട്ട് (Knee Root)എന്നാണ് അറിയപ്പെടുന്നത്. ശുദ്ധജല ആവാസമാണ് മിറിസ്റ്റിക്ക കാടുകളുടെ മറ്റൊരു പ്രത്യേകത. മണല്‍ കൂടുതലുള്ള എക്കല്‍ മണ്ണാണ് ഇവയുടെ ആവാസഭൂമി. ജൂണ്‍ മുതല്‍ ഏതാണ്ട് ജനുവരി വരെ വെള്ളക്കെട്ടായിരിക്കും ഇവിടം. മറ്റു മാസങ്ങളില്‍ ഇൌര്‍പ്പം നിറഞ്ഞിരിക്കും.
സമുദ്രനിരപ്പില്‍നിന്ന് ഉദ്ദേശം150-300മീറ്റര്‍ ഉയരം വരെയാണ് മിറിസ്റ്റിക്ക ചതുപ്പു വനങ്ങള്‍ കാണപ്പെടുന്നത്. ഇവിടെ വളരുന്ന മരങ്ങള്‍ എല്ലാം നിത്യഹരിത സസ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയ്ക്ക് 15-30 മീറ്റര്‍ ഉയരമുണ്ടായിരിക്കും. ഇൌ മരങ്ങളുടെ തലപ്പ് വിസ്തൃതമായിരിക്കും. പക്ഷേ വൃക്ഷങ്ങളുടെ വണ്ണം കുറഞ്ഞിരിക്കുന്നതും ശിഖര രഹിതമായിരിക്കുന്നതും ഇവയെ വ്യത്യസ്തമാക്കുന്നു.
പശ്ചിമഘട്ടത്തിലെ അതീവ ശ്രദ്ധവേണ്ടുന്ന മിറിസ്റ്റിക്കാ ചതുപ്പ് ഭാഗങ്ങള്‍ പലതും ഇന്ന് നാശത്തിന്റെ വക്കിലാണ്. കുളത്തൂപ്പുഴയിലും നേര്യമംഗലം, ഇഞ്ചത്തൊട്ടി സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഉരുളന്‍തണ്ണി എന്ന സ്ഥലത്തും (തട്ടേക്കാട് പക്ഷിസങ്കേതത്തിനോടു ചേര്‍ന്ന ഭാഗം) ഇൌ അപൂര്‍വ കാടുകളെ കണ്ടിട്ടുണ്ട്.
ഇവിടെ വളരുന്ന ഏതാനും വൃക്ഷങ്ങള്‍:
കൊത്തപ്പയിന്‍ - ശാസ്ത്രനാമം: മിറിസ്റ്റിക്ക മാഗ്നിഫിക്ക
ഉണ്ടപ്പയിന്‍- ശാസ്ത്രനാമം - മിറിസ്റ്റിക്ക കനിറിക്ക
വെള്ളപ്പയിന്‍ - ശാസ്ത്രനാമം: മിറിസ്റ്റിക്ക മലബാറിക്ക.
Manoramaonline >> environment >> Life

No comments:
Post a Comment