ചെറുപ്രാണികള്‍ പ്രകൃതിയുടെ ജൈവവൈവിധ്യത്തിലെ സജീവ പങ്കാളികളാണ്. രസകരമായ ഒരുപാടു കൌതുകങ്ങള്‍ പ്രാണിലോകത്തുണ്ട്. പ്രാണികളുടെ ലോകത്തുനിന്നുള്ള ചില വിസ്മയ വിശേഷങ്ങള്‍.
*പാറ്റയ്ക്കിഷ്ടം ഇരുട്ട് : പ്രകാശം ഇഷ്ടമില്ലാത്തവരാണ് പാറ്റകള്‍. അതുകൊണ്ടാണ് പകല്‍ മാളങ്ങളിലും വിടവുകളിലും മറ്റും ആയി അവ ഒതുങ്ങിക്കഴിയുന്നത്. ഇരുട്ടുവീണുകഴിയുമ്പോഴുള്ള ആദ്യ മണിക്കൂറുകളില്‍ അവ ഉൌര്‍ജസ്വലരാവുന്നു.
*വമ്പന്‍ ചിറക് : ചിറകു വിസ്താരം ഏറ്റവും കൂടുതലുള്ളത് നിശാശലഭമായ ഒൌലറ്റ് മോത്ത് വിഭാഗക്കാര്‍ക്കാണ്. ഇതിന്റെ ചിറകിന് 30 സെന്റി മീറ്റര്‍ വരെ വിസ്താരമുണ്ട്.
*ഒച്ച ആണിനു മാത്രം : ചീവീടുകളിലെ പെണ്‍ജീവികള്‍ നിശബ്ദരാണ്. ആണ്‍വര്‍ഗം മാത്രമാണ് ശബ്ദമുണ്ടാക്കി ശല്യം ചെയ്യുന്നവര്‍. ‘ടിംബല്‍” എന്നു പേരുള്ള ചര്‍മത്തിന്റെ അഭാവംമൂലമാണ് പെണ്‍ചീവീടുകള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ കഴിയാത്തത്.
*ഉറുമ്പിനു താടി തലയില്‍ : ഉറുമ്പുകള്‍ക്ക് തലയിലാണ് താടികള്‍. വലുപ്പമുള്ളതും ദൃഢമായതുമായ ഒരു ജോടി താടികളുണ്ട്. ചെറിയ ശരീരമാണെങ്കിലും രണ്ട് ഉദരം ഉണ്ട്. ഒന്ന് ഭക്ഷണം സംഭരിക്കാനും മറ്റൊന്ന് മറ്റുള്ളവര്‍ക്കായി ആഹാരം ശേഖരിച്ചുവയ്ക്കാനും.
*ഇണയെ തിന്നുന്നവര്‍ : ഇണ ചേരുമ്പോള്‍ തൊഴുകയ്യന്‍ പ്രാണികളിലെ പെണ്‍വര്‍ഗം ആണിനെ ഭക്ഷണമാക്കുന്നു.
*തിളക്കം ഒന്‍പതുവരെ : മിന്നിത്തിളങ്ങുന്ന മിന്നാമിനുങ്ങുകള്‍ രാത്രിയുടെ സൌന്ദര്യമാണ്. പ്രകാശത്തിലൂടെ നിരന്തരം ആശയവിനിമയം നടത്തുകയാണവ. രാത്രി ഒന്‍പതാകുമ്പോള്‍ പ്രകാശതീവ്രത പതുക്കെ കുറയും. അപൂര്‍വം ചിലരേ അതിനുശേഷവും മിന്നിത്തിളങ്ങൂ.
*വീടുണ്ടാക്കാന്‍ ഉമിനീരും : ചിതല്‍പ്പുറ്റ് നിര്‍മാണത്തില്‍ മണ്ണിനോടൊപ്പം സ്വന്തം ഉമിനീരും വിസര്‍ജ്യ വസ്തുക്കളുമാണ് ചിതലുകള്‍ ഉപയോഗിക്കുന്നത്.

ManoramaOnline >> Environment >> Wonders(ഗീത എസ്. പെരുമണ്‍)
No comments:
Post a Comment