പിലിക്കോട്: ശലഭക്കാഴ്ചകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്സി ലാണ് അറുപതില്‍പ്പരം ശലഭങ്ങളുടെ ചിത്രപ്രദര്‍ശനം ഒരുക്കിയത്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇക്കോ ക്ലബ് സംഘടിപ്പിച്ചതാണ് ചിത്രങ്ങള്‍. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രന്‍ അധ്യക്ഷനായി. കെ.ജയചന്ദ്രന്‍, എം.വി.കുഞ്ഞികൃഷ്ണന്‍, യോഗേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ അമ്പത് സീഡ്-ഹരിതസേനാ അംഗങ്ങള്‍ കരക്കക്കാവില്‍ ശലഭനിരീക്ഷണം നടത്തി.
18 Jan 2012 Mathrubhumi Kasargod News
No comments:
Post a Comment