പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിരിക്കുന്ന ഉഭയജീവികള്‍, ഉരഗങ്ങള്‍, ശുദ്ധജല മല്‍സ്യങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയില്‍ പലതും അവിടെ മാത്രം കാണപ്പെടുന്നവയാണ്. പക്ഷികളിലും മൃഗങ്ങളിലും ഉണ്ട് ചില തദ്ദേശീയ ജീവികള്‍.
ഇന്ത്യയിലെ ശുദ്ധജല വൈവിധ്യം ഏറെയുള്ള സ്ഥലമാണ് കേരളം.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 29 ഇനം മല്‍സ്യങ്ങളുണ്ട്. ഇൌ മല്‍സ്യങ്ങളില്‍ പലതിനും അവ കണ്ടുപിടിച്ചവരുടെയോ മല്‍സ്യഗവേഷണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയോ പേരുകളാണ് ശാസ്ത്രീയ നാമങ്ങളായി നല്‍കിയിരിക്കുന്നത്.
സഹ്യാദ്രിയില്‍മാത്രം കാണപ്പെടുന്നവയായി ഏതാണ്ട് 1700 ഇനം സപുഷ്പികളും 190 ഇനം പായലുകളും ഉള്‍പ്പെടെ ഒട്ടേറെ സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൌണ്ടേഷന്റെ കീഴില്‍ ഡോ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വയനാട്ടിലെ മുത്തങ്ങ, ചെമ്പ്രമല, കുറിച്യര്‍മല, കുട്ടിമറ്റം എന്നീ വനമേഖലയില്‍ നിന്ന് പുതിയ ഏഴിനം സസ്യങ്ങളെ 2010ല്‍ കണ്ടെത്തി.
ഇംപേഷ്യന്‍സ് വീരപഴശ്ശി, ഇംപേഷ്യന്‍സ് മീനേ, ഇംപേഷ്യന്‍സ് മലബാറിക്ക, ഇംപേഷ്യന്‍സ് ജെന്‍കുറുംബെ, സെറോപെജിയ മനോഹാരി, മെമിസിലോണ്‍ വയനാഡെന്‍സെ തുടങ്ങിയവയാണ് ഇൌ സസ്യങ്ങള്‍.
വ്യാവസായിക, സാമ്പത്തിക പ്രാധാന്യമുള്ള പല സസ്യങ്ങളുടെയും വന്യയിനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഇവയില്‍ കൂടുതലും വിവിധ ആയുര്‍വേദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്. ഉദാഹരണം: ആരോഗ്യപ്പച്ച, കല്ലുവാഴ, കുരുമുളക്, ചിറ്റരത്ത, ഗരുഡക്കൊടി, സര്‍പ്പഗന്ധി, ഏലം, ഇഞ്ചി, മഞ്ഞള്‍. വിളസസ്യങ്ങളില്‍ ഒട്ടേറെ ഇനങ്ങള്‍ കാടുകളില്‍ നിന്നു നാട്ടിലെത്തിയതാണ്.
പശ്ചിമഘട്ടത്തിലെ ജീവജാതികളില്‍ കേരളത്തിന്റെ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളവയുടെ എണ്ണം: സപുഷ്പി സസ്യങ്ങള്‍ 4575, പന്നലുകള്‍ 349, ആല്‍ഗകള്‍ 886, ലൈക്കനുകള്‍ 520, ഫംഗസുകള്‍ 4800, പായലുകള്‍ 973, സസ്തനികള്‍ 106, പക്ഷികള്‍ 486, സഉരഗങ്ങള്‍ 169, ഉഭയജീവികള്‍ 93, ഉള്‍നാടന്‍ മല്‍സ്യങ്ങള്‍210, ഷഡ്പദങ്ങള്‍ 6000, മറ്റ് ആര്‍ത്രോപോഡുകള്‍ 6000.നമ്മുടെ കായലുകളിലും നദികളിലുമുള്ള ജലജീവി വൈവിധ്യം ഇതിനു പുറമേയാണ്.
Manoramaonline >> Environment >> Life

No comments:
Post a Comment