.

.

Friday, January 6, 2012

ഫ്ളമിംഗോ പക്ഷി എവിടെ പോകും?

കെനിയയിലെ നകുരു (Nakuru) തടാകം 15 ലക്ഷത്തിലധികം വരുന്ന ഫ്ളമിംഗോ പക്ഷികള്‍ക്ക് അഭയ കേന്ദ്രമാണ്. കൃഷി സ്ഥലത്തുനിന്നുള്ള മണ്ണൊലിച്ച് തടാകം നികന്നുകൊണ്ടിരിക്കുന്നത് ഫ്ളമിംഗോ പക്ഷികള്‍ക്ക് ഭീഷണി ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി തുടരെ മണ്ണടിഞ്ഞുകൂടുന്നതു മൂലം തടാകം ഇല്ലാതാകുമെന്ന ആശങ്കയിലാണ് കെനിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസ്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയ്ക്കനുസരിച്ച് ഉള്‍നാടന്‍ താഴ്വരകളോടു ചേര്‍ന്ന വനങ്ങള്‍ കൃഷിക്കായി വെട്ടിത്തെളിച്ചതു തടാകത്തിന്‍േറയും അത് അഭയം നല്‍കുന്ന പക്ഷികളുടെയും നിലനില്‍പ്പ് അപകടത്തിലാക്കി.

നകുരു തടാകത്തില്‍ ഒഴുകിയെത്തുന്ന നദീജല പ്രവാഹം കൊണ്ടു വരുന്ന മണ്ണും തടിക്കഷണങ്ങളും മരച്ചില്ലകളുമെല്ലാം അടിഞ്ഞുകൂടി സൂര്യപ്രകാശം തടാകത്തില്‍ വീഴുന്നതു തടസപ്പെടുത്തുന്നതുമൂലം 'സ്പൈറുമിന എന്ന ആല്‍ഗയുടെ വളര്‍ച്ച തടസപ്പെടുന്നു. 'സ്പൈറുമിന ആല്‍ഗയാണ് ഫ്ളമിംഗോ പക്ഷികളുടെ ഭക്ഷണം.

1970-കള്‍ക്കുശേഷം 48 ച.കി.മീ വിസ്തൃതി ഉണ്ടായിരുന്ന തടാകം 37 ച.കി.മീ ആയി ചുരുങ്ങി. ഈ നില തുടര്‍ന്നാല്‍ തടാകം എന്നെന്നേയ്ക്കുമായി ഇല്ലാതാകും. വനം നിര്‍ദാക്ഷിണ്യം വെട്ടി നശിപ്പിച്ചതിന്‍െറ ദുരന്തങ്ങളിലൊന്നാണിത്. കോസ്റ്റാറിക്കയിലെ മേഘവനങ്ങളുടെ സവിശേഷതയായ മൂടല്‍മഞ്ഞും മേഘാവൃത അന്തരീക്ഷവും അവിടുത്തെ തനതു ജീവജാലങ്ങളുടെ നിലനില്പിന് അനുപേക്ഷണീയമാണ്. താപവര്‍ദ്ധന മൂലം പ്രകൃതിദത്ത ചുറ്റുപാട് നഷ്ടമായതോടെ അവിടുണ്ടായിരുന്ന ഉഭയജീവികള്‍ക്ക് വന്‍ തോതില്‍ നാശം സംഭവിച്ചു.

Manorama Online(ധന്യലക്ഷ്മി മോഹന്‍)>> Environment >> Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക