.

.

Tuesday, January 3, 2012

ചിവീടുകളെല്ലാം പാടുന്നില്ല

പരുക്കന്‍ ശബ്ദത്തില്‍ പാട്ടു പാടുന്ന ചിവീടുകള്‍ ശബ്ദം കൊണ്ട് ഏറെ സുപരിചിതമായ പ്രാണിവര്‍ഗമാണ്. പുനര്‍ജന്മത്തെയും അനശ്വരതയേയും പ്രതീകവല്‍ക്കരിച്ചു കൊണ്ടുള്ള ഇവയുടെ കഥകളേറെ. ഗ്രീക്ക് പുരാണമായ ഇലിയഡില്‍ പോലും ഇവയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു എന്നത് ആശ്ചര്യകരമാകുന്നു. ''നിശബ്ദ ഭാര്യമാരുള്ളതിനാല്‍ ചിവീടുകള്‍ ഭാഗ്യവാന്മാരാണെന്ന് ഒരു മഹാന്‍ പ്രവചിച്ചിട്ടുണ്ടത്ര! ഇതറിയുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന മറ്റൊരു കൌതുകം കൂടി ചീവിടുകളുടെ ജീവിതത്തെ ക്കുറിച്ചുണ്ടാകുന്നു. എന്തെന്നാല്‍ ചീവിടുകളുടെ ഭാര്യമാര്‍ നിശബ്ദരാണോ?

ചിവീടുകള്‍ പാടുന്ന പ്രാണിവര്‍ഗമെന്ന് പൊതുവെ അറിയപ്പെടുന്നുണ്ടെങ്കിലും ഇവയില്‍ എല്ലാം പാടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം, ചിവീടുകളിലെ ആണ്‍വര്‍ഗത്തിന് മാത്രമേ പാടാനുള്ള കഴിവുള്ളൂ. ഇവരിലെ പെണ്‍വര്‍ഗ്ഗം നിശബ്ദ ജീവികളാണത്രേ. ഈ പെണ്‍വര്‍ഗത്തിനാകട്ടെ 'ടിംബല്‍ എന്ന് വിളിക്കപ്പെടുന്ന ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന നേര്‍ത്ത തൊലിയില്ലതാനും.

പ്രാണിവര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും 13 മുതല്‍ 17 വര്‍ഷക്കാലം വരെ ആയുസ്സുള്ളവരത്രേ ചിവീടുകള്‍. എന്നാല്‍ നാമിവരെ കാണുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. കാരണം ജീവിതത്തിന്‍െറ മുക്കാല്‍ പങ്കും ഭൂമിക്കടിയിലാണ് ഇവ ചിലവഴിക്കുന്നത്.
                                                           ManoramaOnline(ധന്യലക്ഷ്മി മോഹന്‍)>>Environment>>Wonders

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക