കുളത്തൂപ്പുഴ: കന്നുകാലിക്കടത്ത് മാഫിയകളുടെ സ്വാധീനത്തില്‍പ്പെട്ട് മൃഗസംരക്ഷണവകുപ്പും പോലീസും നടപടികള്‍ക്ക് വിസമ്മതിക്കുന്നതിനാല്‍ അറവുമാടുകളോടുള്ള ക്രൂരത എല്ലാ സീമകളും ലംഘിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അറവുമാടുകളെയാണ് വാഹനങ്ങളില്‍ കുത്തിനിറച്ചും കൊടുംവെയിലില്‍ നടത്തിയും പീഡിപ്പിക്കുന്നത്.
ആര്യങ്കാവിലൂടെ എത്തിക്കുന്ന മാടുകളെ തെന്മലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് വിവിധ ചന്തകളിലേക്ക് എത്തിക്കുന്നത്.
ഇതിനായി ചെറിയ പിക്ക്അപ്പ് വാഹനങ്ങളില്‍ അഞ്ച് വലിയ കന്നുകാലികളെവരെ ഇവര്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി മൃതപ്രായരാക്കിയാണ് കൊണ്ടുപോകുന്നത്. ഇതിന് പോലീസ് സ്റ്റേഷനുകളില്‍ കൃത്യമായി പാരിതോഷികങ്ങള്‍ ഇടനിലക്കാര്‍ എത്തിക്കുന്നതായാണ് സൂചന. ചെക്ക്‌പോസ്റ്റുകളിലും 'പണം' തന്നെയാണ് പ്രധാനം.

20 Jan 2012 Mthrubhumi Kollam News
No comments:
Post a Comment