.

.

Sunday, January 8, 2012

ആനക്കുളം കാട്ടാനകള്‍ക്ക് സ്വന്തം

മാങ്കുളം: പുഴയില്‍ വെള്ളം കുടിക്കാന്‍ കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം ആനക്കുളത്തിന് മാത്രം സ്വന്തമായ വിസ്മയക്കാഴ്ച.
മാങ്കുളം ഗ്രാമപ്പഞ്ചായത്തില്‍ എറണാകുളം ജില്ലയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ആനക്കുളം പുഴയിലാണ് വൈകുന്നേരങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായെത്തുന്നത്. പുഴയിലെത്തുന്ന ആനക്കൂട്ടം വെള്ളംകുടിച്ച് മണിക്കുറുകള്‍ ഇവിടെ തന്നെ ചെലവഴിച്ച ശേഷമാണ് പുഴക്കരെയുള്ള വനത്തിലേക്ക് പോവുക. ആനക്കൂട്ടം ടൗണിനോട് ചേര്‍ന്നൊഴുകുന്ന പുഴയിലെ ഒരു പ്രത്യേക സ്ഥലത്തുനിന്ന് മാത്രമാണ് ആനകള്‍ വെള്ളം കുടിക്കുന്നത്. ഈ സ്ഥലത്തിന് നാട്ടുകാര്‍ പറയുന്ന പേര് 'ആനക്കുളം ഓര്' എന്നാണ്.

വെള്ളം കുടിക്കാന്‍ പുഴയില്‍പലകൂട്ടങ്ങളെത്തുമെങ്കിലും ഒരു സമയം ഒരു കൂട്ടം മാത്രമേ പുഴയിലിറങ്ങുകയുള്ളു. ഒരു കൂട്ടം വെള്ളം കുടിച്ചു തീരുവോളം മറ്റ് കൂട്ടങ്ങള്‍ അടുത്തുള്ള വനത്തിനുള്ളില്‍ ക്ഷമയോടെ കാത്ത് നില്‍ക്കും. ഇപ്രകാരം രാത്രി വളരെ വൈകിയും ആനക്കുളം പുഴയില്‍ കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ടാകും.വേനല്‍കാലമാരംഭിക്കുന്നതോടുകൂടിയാണ് ആനക്കുളം പുഴയിലേക്ക് കാട്ടാനകളുടെ വരവ് ആരംഭിക്കുന്നത്.
08 Jan 2012 Mathrubhumi Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക