.

.

Saturday, January 7, 2012

പാതാളത്തിലേക്ക്...

ഇത്തവണ പാതാളത്തിലേക്ക് ഒരു യാത്ര പോയാലോ? അയ്യോ! ഭൂമിക്കടിയിലേക്ക് കുഴിച്ചു ചെല്ലാനൊന്നും ഞങ്ങളില്ലേ എന്നാണോ മറുപടി? പക്ഷേ, ഈ പാതാളം ഭൂമിക്കടിയിലല്ലാ മറിച്ച് ഒരു കുന്നിന്‍പുറത്താണ്. വയനാട്ടിലെ തിരുനെല്ലിയിലുള്ള ബ്രഹ്മഗിരിയുടെ മുകളിലാണ് സാഹസികര്‍ക്ക് പ്രിയപ്പെട്ട ഈ പാതാളമുള്ളത്.
കേരള - കര്‍ണാടക അതിര്‍ത്തിയിലാണ് ബ്രഹ്മഗിരി. ഇവിടെയുള്ള അതിഗംഭീരമായ ഒരു പാറക്കെട്ടാണ് 'പക്ഷിപാതാളം എന്ന അറിയപ്പെടുന്നത്, കടല്‍നിരപ്പില്‍ നിന്നും 1740 മീറ്റര്‍ ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നിറയെ ഗുഹകളും ഗര്‍ത്തങ്ങളും നിറഞ്ഞ ഈ പാറക്കെട്ടിനുള്ളിലേക്ക് ഇടുക്കുവഴികളിലൂടെ കടക്കാം. പക്ഷേ, നല്ലവണ്ണം സൂക്ഷിക്കണേ! കാലൊന്ന് തെറ്റിയാല്‍ പാറക്കെട്ടിനിടയിലെ അഗാധമായ താഴ്ചയിലേക്ക് വീഴും.

ഗരുഡപ്പാറ എന്ന വലിയ പാറക്കെട്ട് കയറിയിറങ്ങിയാല്‍ പക്ഷി പാതാളത്തിലേക്ക് ചെല്ലാം. ഗുഹയ്ക്കുള്ളിലേക്ക് സൂക്ഷിച്ച് ഇറങ്ങിച്ചെന്നാല്‍ ഒന്നിനുമീതെ മറ്റൊന്നായി പലമട്ടില്‍ അടുക്കിവെച്ച പാറകള്‍ കാണാം.

സ്വന്തം ഉമിനീരുപയോഗിച്ച് കൂട് നീര്‍മിക്കുന്ന 'എഡിബ്ള്‍ നെസ്റ്റ് സ്വിഫ്റ്റ് എന്ന അപൂര്‍വയിനം പക്ഷിയുടെ പ്രിയപ്പെട്ട താവളം കൂടിയാണ് ഇത്. പാറക്കെട്ടുകളിലും മറ്റും ഒട്ടിച്ചുവെച്ച നിലയില്‍ കാണുന്ന ഇവയുടെ കൂട്ട് ചൈനാക്കാരുടെ ഇഷ്ടവിഭവമാണ്. സൂപ്പ് നിര്‍മിക്കാനായി ഇത്തരം കൂടുകള്‍ ചൈനയില്‍ ആളുകള്‍ കവര്‍ന്നെടുക്കാറുണ്ട്.

'മുനിക്കല്‍ കേവ് അഥവാ മുനിക്കല്‍ ഗുഹ എന്നും പക്ഷി പാതാളത്തിന് പേരുണ്ട്. പൌരാണികകാലത്ത് ഋഷിമാര്‍ കഠിന തപസ്സു ചെയ്തിരുന്ന ഇടമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.

Manoramaonline(ധന്യലക്ഷ്മി മോഹന്‍) >> Environment >> Travel

1 comment:

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക