കുമളി:തേക്കടി തടാകത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ബോട്ട്‌ലാന്‍ഡിങ് താത്കാലികമായി മാറ്റി സ്ഥാപിക്കാന്‍ ആലോചന.
വേനല്‍ കനത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് 109.8 അടിയായി കുറഞ്ഞു. തടാകത്തിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടും തമിഴ്‌നാട് വൈദ്യുതോത്പാദനത്തിന് കൂടിയ അളവില്‍ വെള്ളം കൊണ്ടുപോകുന്നതാണ് ജലനിരപ്പ് പെട്ടെന്ന് കുറയാന്‍ കാരണം.
സ്ഥിരം ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ബോട്ടുകള്‍ പുറപ്പെടുന്നതിനും തിരികെ അടുക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.
വലിയ ബോട്ടുകള്‍ ലാന്‍ഡിങ്ങിലേക്ക് അടുക്കാന്‍ ബുദ്ധിമുട്ടായതോടെയാണ് ഇപ്പോഴത്തെ ബോട്ട്‌ലാന്‍ഡിങ്ങില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴേക്ക് മാറി താല്‍ക്കാലിക ലാന്‍ഡിങ് സംവിധാനം ഒരുക്കുന്നത്.
ബോട്ടിങ്ങിന് ടിക്കറ്റെടുത്തശേഷം തടാകക്കരയിലൂടെ നടന്ന് താത്കാലിക ബോട്ട്‌ലാന്‍ഡിങ്ങിലെത്തി വേണം ഇനിമുതല്‍ ബോട്ടില്‍ കയറാന്‍.
പൊന്‍മുടി: വേനല്‍ ശക്തമായതോടെ മലയോര മേഖലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. പൊന്‍മുടി, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, ആനച്ചാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മാര്‍ച്ചിലാണ് ജലനിരപ്പ് കുറഞ്ഞത്. ഇത്തവണ ഫിബ്രവരി ആദ്യം മുതല്‍ക്കുതന്നെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമായി. പന്നിയാര്‍ പവര്‍ഹൗസിന്റെ ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പ് 693 അടിയായി താഴ്ന്നു. കാലവര്‍ഷക്കാലത്ത് 708 അടിയോളം ഉയര്‍ന്ന ജലനിരപ്പാണ് പെട്ടെന്ന് താഴ്ന്നത്.

28 Feb 2012 Mathrubhumi Idukki News
No comments:
Post a Comment