.

.

Wednesday, February 29, 2012

പടന്നക്കടപ്പുറത്തെ കടലാമമുട്ടകള്‍ വിരിഞ്ഞു

തൃക്കരിപ്പൂര്‍: പടന്നക്കടപ്പുറത്തെ നാട്ടുകാരുടെ 48 ദിവസത്തെ കാത്തിരിപ്പ് വെറുതെയായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മണ്ണിനടിയില്‍നിന്ന് പുറത്തുവന്നത് 65 കടലാമക്കുഞ്ഞുങ്ങള്‍.
പടന്നക്കടപ്പുറത്ത് കടാലമകള്‍ തീരത്തെത്തി മുട്ടയിടുന്നത് സ്ഥിരമായി നശിപ്പിക്കുന്നത് തടഞ്ഞ് കടലാമക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ളശ്രമം വിജയം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. സാധാരണ ഇവിടെയിടുന്ന മുട്ടകള്‍ ശേഖരിച്ച് വില്പന നടത്തുകയും വറുത്ത് തിന്നുകയുമാണ് പതിവ്.
ഇത്തവണ മുട്ടകള്‍ സംരക്ഷിക്കാന്‍ പടന്നക്കടപ്പുറം ഇ.കെ.നായനാര്‍ സ്മാരക ക്ലബ് പ്രവര്‍ത്തകരാണ് മുന്നിട്ടിറങ്ങിയത്. വലകളും വീപ്പകളും സ്ഥാപിച്ചാണ് കടലാമമുട്ടകള്‍ക്ക് സംരക്ഷണകവചമൊരുക്കിയത്. രാത്രികാലത്ത് യുവാക്കള്‍ സംഘമായി കാവലിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് മുട്ടകള്‍ കിടന്ന ഭാഗത്തെ മണല്‍ ചലിക്കാന്‍തുടങ്ങി. മണ്ണിനടിയില്‍ നിനന് 65 കടലാമക്കുഞ്ഞുങ്ങള്‍ പുറത്തുവന്നു. കുഴിയുണ്ടാക്കി പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച് വെള്ളംനിറച്ച് ഇവരെ സംരക്ഷിച്ചുനിര്‍ത്തി ഉച്ചയോടെ കടലിലേക്ക്‌വിട്ടു. ഇനിയും അമ്പതോളംകുഞ്ഞുങ്ങള്‍ പുറത്തുവരാനുണ്ട്. ഇവരുടെ വരവുംപ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.

കടലാമമുട്ടകളുടെ സംരക്ഷണത്തിന് ക്ലബ് പ്രവര്‍ത്തകരായ കെ.വി.ജനാര്‍ദനന്‍, പി.പി.ശേഖരന്‍, കെ.രാമുണ്ണി, കെ.ദാമോദരന്‍, എ.വി.ശേഖരന്‍, കെ.രവി, പി.പി.രാജേഷ്, സുമേഷ് എന്നിവര്‍ നേതൃത്വംനല്‍കി.
29.2.2012 Mathrubhumi News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക