.

.

Monday, February 20, 2012

ഈ പാല്‍ മതി

അടുത്തിടെ ക്യൂബയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ഒരു അമ്മപ്പട്ടിയും കുറച്ചു പന്നിക്കുട്ടികളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. എന്തിനാണെന്നോ? പന്നിക്കുട്ടന്മാരുടെ വികൃതി തന്നെ കാരണം. സ്വന്തം അമ്മയുടെ പാല്‍ കുടിച്ചു മടുക്കുമ്പോള്‍ ഇവര്‍ മറ്റൊരു അമ്മയുടെ അടുത്തെത്തും. യതി എന്നു പേരുള്ള അമ്മപ്പട്ടിയാണത്.

പന്നിക്കുഞ്ഞുങ്ങളാണെങ്കിലും അമ്മപ്പട്ടി അവര്‍ക്ക് സന്തോഷത്തോടെ പാല്‍ കൊടുക്കും. പിന്നെപ്പിന്നെ പന്നിക്കുട്ടികള്‍ അമ്മപ്പട്ടിയുടെ അടുത്തുനിന്ന് മാറാതായി.

പക്ഷേ, പട്ടിപ്പാല്‍ കുടിച്ചാല്‍ പന്നിക്കുട്ടികള്‍ക്ക് ശരിയായ വളര്‍ച്ച ലഭിക്കാറില്ലെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എന്തു പറഞ്ഞിട്ടും കാര്യമില്ല. പന്നിക്കുട്ടികള്‍ക്ക് പട്ടിപ്പാല്‍ മതി.
Manoramaonline >> Environment >> Wonders(ധന്യലക്ഷ്മി മോഹന്‍)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക