കണ്ണൂര്‍:വേനലിനോടൊപ്പം എത്തുന്ന കാട്ടുതീക്ക് തടയിടാന്‍ സ്‌നേഹസമ്മാനപ്പൊതിയുമായി വനം വകുപ്പ്.
കേരള വനം-വന്യജീവി വകുപ്പിന്റെ കണ്ണൂര്‍ ഡിവിഷനും വനം വികസന ഏജന്‍സിയുമാണ് ഈ നൂതന സംരംഭത്തിന്റെ ആസൂത്രകര്‍. ജനപങ്കാളിത്തത്തോടെ വനസംരക്ഷണമെന്ന ആശയ പ്രചാരണത്തിന്റെ ഭാഗമായാണ് വനംവകുപ്പ് സമ്മാനപ്പൊതി നല്‍കുന്നത്. വനപ്രദേശത്തിനുസമീപം താമസിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പന്ത്രണ്ടായിരം കുടുംബങ്ങള്‍ക്കാണ് സമ്മാനപ്പൊതി നല്‍കുക. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഒരുമിച്ച് വീടുകള്‍ കയറിയാണ് ഈ സമ്മാന പ്പൊതി വിതരണം ചെയ്യുക.
കാട്ടുതീക്കെതിരെയുള്ള സന്ദേശം രേഖപ്പെടുത്തിയ ഗ്ലാസ്സുകളാണ് സമ്മാനപ്പൊതിയില്‍ ഉണ്ടാവുക. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എം.എല്‍.എ.മാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കണ്ണൂര്‍ ഡി.എഫ്.ഒ. എ. രഞ്ജന്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കാടുകളിലെവിടെയെങ്കിലും കാട്ടുതീ കണ്ടാന്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണം. കാട്ടുതീ തടയാന്‍ വനംവകുപ്പിനൊപ്പം പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്: 0499-4225072, 8547602620. കാഞ്ഞങ്ങാട്: 0467-2207077, 9495725216. തളിപ്പറമ്പ്: 0460-2206696, 8547602620. കണ്ണവം: 0490-2300971, 8547602659. കൊട്ടിയൂര്‍: 0490-2302015, 8547602659.

09 Feb 2012 Mathrubhumi News
No comments:
Post a Comment