.

.

Saturday, February 25, 2012

മാലിന്യം പണമാക്കൂ..നഗരത്തെ രക്ഷിക്കൂ..

D നഗരവാസികളേ.. ഒന്നു ലാലൂര്‍ വരെ പോയി നോക്കുക. അവിടെ മാലിന്യം ഒരു മലയായി കിടക്കുന്നു.
D അല്ലെങ്കില്‍ നഗരത്തില്‍ ഒന്നിറങ്ങുക. കെട്ടിക്കിടക്കുന്ന മാലിന്യം കണ്ട് മൂക്കുപൊത്തേണ്ട.കാരണം ഇത് നാമെല്ലാം ചേര്‍ന്നു സമ്പാദിച്ച മാലിന്യമാണ്.

D ചോദ്യം ഒന്ന്: എന്താണു പരിഹാരം.?
നമ്മുടെ വീട്ടിലെ, ഫ്ളാറ്റിലെ, റസിഡന്റ്സ് അസോസിയേഷനിലെ, ഹോട്ടലിലെ ഒക്കെ മാലിന്യങ്ങള്‍ നാം തന്നെ സംസ്കരിക്കുക.

D ചോദ്യം രണ്ട്: ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ സംസ്കരിക്കും?
വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ 500 രൂപമുതല്‍ ചെവലാക്കി നടപ്പാക്കാവുന്ന മാതൃകകള്‍ മെട്രോ മനോരമ പരിചയപ്പെടുത്തുന്നു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.

D എന്റെ മാലിന്യം മൂലം ഞാന്‍ നഗരം നാശമാക്കില്ലെന്നു പ്രതിജ്ഞയെടുക്കുക.
തൃശൂര്‍ . മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരുപതോളം സ്റ്റാളുകളില്‍ വിവിധ മാലിന്യ സംസ്കരണ മാതൃകകള്‍ പരിചയപ്പെടുത്തിയിരിക്കുന്നു. നാട് മലിനമാകാതെ കാത്തുസൂക്ഷിക്കുന്നതിന് മനോരമ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കമിട്ട സുകൃത കേരളം പദ്ധതിയുടെ ഭാഗമായാണിത്.

ഇതില്‍ ചില മാതൃകകള്‍ തൃശൂരിലെ പല ഫ്ലാറ്റുകളും സ്ഥാപനങ്ങളും വിജയകരമായി പരീക്ഷിച്ചതും നടപ്പാക്കുന്നതുമാണ്. ഒരു വീട്ടിലെ മാലിന്യം വളമാക്കുന്നതിനുള്ള ചെറുതും ലളിതവുമായ മാതൃക മുതല്‍ വന്‍ കെട്ടിടസമുച്ചയങ്ങളിലെ മാലിന്യ സംസ്കരണത്തിനുള്ള മാതൃകകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ത്ത് ബോധ്യപ്പെട്ട് ഇഷ്ടമുള്ള മാതൃക തിരഞ്ഞെടുക്കാം. പാര്‍പ്പിടം പ്രദര്‍ശനവും സുകൃതകേരളം പ്രദര്‍ശനവും നാളെ സമാപിക്കും. ഓര്‍ക്കുക പ്രവേശനം സൌജന്യമാണ്.

മൂന്നുനില മണ്‍ഭരണി
വരാന്തയില്‍ ചെടിച്ചട്ടികള്‍ക്കിടയില്‍ വയ്ക്കാം കണ്ടാല്‍ ഒരു അലങ്കാര മണ്‍ഭരണി. മൂന്നു നിലയുള്ള ഈ ഭരണിക്കൂട്ടം അടുക്കള മാലിന്യം പൊടിച്ചു വളമാക്കും. രണ്ടു കിലോഗ്രാം ജൈവവസ്തുക്കള്‍ ദിവസവും സംസ്കരിക്കാന്‍ ശേഷിയുണ്ട് ഈ യൂണിറ്റിന്. മൂന്നു ഭരണിയേയും വേര്‍തിരിച്ച് ഇടയില്‍ പ്ളാസ്റ്റിക് ചരടുകൊണ്ട് കെട്ടിയ വലയുടെ മുകളില്‍ പത്രക്കടലാസ് വിരിക്കുക. കമ്പനി നല്‍കുന്ന സ്റ്റാര്‍ട്ടര്‍ സൂക്ഷ്മാണു ലായനി കലര്‍ത്തിയ മരപ്പൊടി ആദ്യം ഇടുക. ഇതിനു മുകളില്‍ ഓരോ ദിവസത്തെയും ജൈവവളം ഇട്ടുപോവുക. പ്രത്യേക ലായനി ഒരു വട്ടം സ്പ്രേ ചെയ്യുക. മുകളിലത്തെ ഭരണി നിറഞ്ഞാല്‍ രണ്ടാമത്തെ ഭരണി മുകളില്‍ വയ്ക്കുക. ഭരണികള്‍ മൂന്നും നിറഞ്ഞാല്‍ താഴത്തെ ഭരണിയില്‍ രൂപപ്പെട്ട വളം ചെടികള്‍ക്കിട്ടു കൊടുക്കുക. എറണാകുളത്തെ ക്രെഡായി എന്ന സ്ഥാപനം പരിചയപ്പെടുത്തുന്ന ഈ സംവിധാനത്തിന് ബയോ പോട്ട് എന്നാണു പേര്. 1,700 രൂപയാണ് വില. ഇതിന് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചാല്‍ വില പകുതിയാകും.

രണ്ടു കുടം ധാരാളം
അടുക്കളയുടെ സൈഡിലോ, പച്ചക്കറിത്തോട്ടത്തിലോ, ടെറസിലോ, വരാന്തയിലോ രണ്ടു കുടം വയ്ക്കുക. ഇതിന്റെ അടിയില്‍ ഒരു ചെറിയ ഓട്ടയിടുക. ഇതിനു താഴെ ഒരു പ്ളാസ്റ്റിക് പാത്രവും വയ്ക്കുക. ദിവസേന അടുക്കള മാലിന്യത്തില്‍നിന്നു പ്ളാസ്റ്റിക്കും ചില്ലും ചിരട്ടയും മാറ്റി ബാക്കിയുള്ളത് ഈ കുടത്തില്‍ നിക്ഷേപിക്കുക. കുടം അടച്ചുവയ്ക്കുക. ആദ്യം ഒരുകുടം ഉപയോഗിക്കുക. ഒരു മാസംകൊണ്ട് ഇതു നിറയുമ്പോള്‍ അടുത്ത കുടം ഉപയോഗിക്കുക. അതു നിറയുമ്പോഴേക്കും ആദ്യ കുടത്തിലെ മാലിന്യം വളമായി മാറിയിരിക്കും. തിരുവനന്തപുരം ആസ്ഥാനമായ തണല്‍ സംഘടന പരിചയപ്പെടുത്തുന്ന ഈ ലളിത മാതൃകയ്ക്ക് 500 രൂപ ചെലവേ വരൂ. തിരുവനന്തപുരത്ത് വിജയകരമായി ചെയ്യുന്ന മാതൃകയാണ്. സ്റ്റാളിലെത്തിയാല്‍ നേരിട്ടു സംശയങ്ങള്‍ തീര്‍ക്കാം. തിരുവനന്തപുരം തണലിലെ നമ്പര്‍- 04712727150.

മാലിന്യം ഗ്യാസാക്കാം
മാലിന്യം വളമാക്കി കളയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാലിന്യം പാചകവാതകമാക്കി ഉപയോഗിക്കാം. ഒരു അടുക്കളയിലെ മാലിന്യത്തില്‍നിന്നു ദിവസം രണ്ടു മണിക്കൂര്‍ വരെ ഗ്യാസ് ലഭിക്കുന്ന സംവിധാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഒരു വീടിനുള്ള ബയോഗ്യാസ് പ്ളാന്റിന് 8,000 രൂപ മുതല്‍ മുകളിലേക്കുള്ള വിവിധ മോഡലുകള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അതില്‍തന്നെ 15 മീറ്റര്‍ അകലത്തിലേക്ക് പൈപ്പ് വലിച്ചു ഗ്യാസ് എത്തിക്കാവുന്ന സംവിധാനവുമുണ്ട്. വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും ആവശ്യമായ വിവിധ ബയോഗ്യാസ് പ്ളാന്റുകള്‍ ബയോടെക് ഇന്ത്യയുടെ സ്റ്റാളില്‍ ലഭ്യമാണ്. രണ്ടു കിലോഗ്രാം ഖരമാലിന്യത്തില്‍നിന്നു രണ്ടര മണിkക്കൂര്‍ നേരത്തേക്കുള്ള എല്‍പിജി ഇത്തരം പ്ളാന്റുകളില്‍നിന്നു ലഭിക്കും. പ്ളാന്റില്‍നിന്നു പുറത്ത് ലഭിക്കുന്ന സ്ളറി വളമായും ഉപയോഗിക്കാം. രാജഗിരി ഒൌട്ട് റീച്ചിന്റെ ഭൂമിക പദ്ധതി പ്രകാരം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റും ഫിക്സഡ് ബയോഗ്യാസ് പ്ളാന്റുമുണ്ട്. ഇവരുടെ സ്റ്റാളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0484 4111330.

ബയോഗ്യാസ് ബലൂണില്‍
മാലിന്യത്തില്‍നിന്നു ലഭിക്കുന്ന പാചകവാതകം ആര് ഉപയോഗിക്കുമെന്ന് ആശയക്കുഴപ്പമുള്ള ഫ്ലാറ്റുകളിലും മറ്റും ഉപയോഗപ്രദമാകുന്ന സംവിധാനമാണ് ബലൂണ്‍ ടെക്നോളജി. ബയോഗ്യാസ് പ്ളാന്റില്‍നിന്നുള്ള കുഴലിനറ്റത്ത് ഒരു എയര്‍ബാഗ് ഘടിപ്പിച്ച് ഇതിനുള്ളില്‍ പാചകവാതകം ശേഖരിച്ച് എല്‍പിഡി സിലിണ്ടര്‍ മാതൃകയില്‍ ഉപയോഗിക്കാം. ബലൂണ്‍ ടെക്നോളജി പരിചയപ്പെടുത്തിയിരിക്കുന്നത് സൈടെക് സിസ്റ്റംസ് ആണ്. 7,500 രൂപ മുതലുള്ള മോഡലുകളുണ്ടെന്ന് ഇവര്‍ പറയുന്നു. പത്തു വീടുകളുള്ള ഫ്ലാറ്റിന് 20,000 രൂപയുടെ മോഡല്‍ മതിയാകും. ഫോണ്‍: 9895715037.

നൂറ് ഫ്ലാറ്റിന് ബയോ ബിന്‍
നൂറ് ഫ്ലാറ്റുള്ള അപ്പാര്‍ട്ടുമെന്റോ, അത്രയും വീടുകളുള്ള വില്ലയോ ആണു നിങ്ങളുടേതെങ്കില്‍ ഒന്നിലേറെ മോഡലുകള്‍ തിരഞ്ഞെടുക്കാം. 80,000 രൂപമുതല്‍ നാലു ലക്ഷം രൂപ വരെയുള്ള മാതൃകകളുണ്ട്. ഒരു ലക്ഷം രൂപയുടെ സംവിധാനമാണെങ്കില്‍ ഒരു വീട്ടുകാര്‍ ആയിരം രൂപവച്ച് നിക്ഷേപിച്ചാല്‍ മതി. ക്രെഡായിയുടെ ബയോ ബിന്‍ ഈ പ്രദര്‍ശനത്തിലുണ്ട്. മാലിന്യം ഒരു വലിയ ബിന്നിലിട്ട് ദിവസവും ജൈവമിശ്രിതം സ്പ്രേ ചെയ്ത് ഇളക്കിയിടുന്ന സംവിധാനമാണിത്. തൃശൂരിലെ പല ഫ്ലാറ്റുകളിലും വിജയിച്ച ഈ സംവിധാനം മെട്രോ മനോരമ മുന്‍പും പരിചയപ്പെടുത്തിയിട്ടുണ്ട്. ക്രെഡായി ഏജന്‍സിയുടെ നമ്പര്‍: 9446053365 (ചാര്‍ളി)

മണമില്ലാത്ത സ്ളറി
ബയോഗ്യാസ് പ്ളാന്റിന്റെ സ്ളറി മണം പരത്തുന്നതിനു പരിഹാരമായി സ്ളറി ടാങ്കിനുള്ളില്‍ ശേഖരിക്കുകയും വാല്‍വ് തുറന്നു പുറത്തെടുത്തു കളയുകയും ചെയ്യുന്ന സംവിധാനമാണ് ഹൈ-ടെക് ബയോഗ്യാസ് പ്ളാന്റിന്റെ സ്റ്റാളിലുള്ളത്. ഫോണ്‍: 9946164175.

മറ്റു മോഡലുകള്‍
D ജില്ലാ ഊര്‍ജകേന്ദ്രത്തിന്റെ ബയോഗ്യാസ് സംവിധാനം- ഫോണ്‍: 0487 2206590, 9447412638.
D 15 മിനിറ്റുകൊണ്ട് മാലിന്യം സംസ്കരിക്കാം - എം.വേ കണ്‍സല്‍ട്ടന്റ്സ് - 9895439947
D ചെലവ് കുറഞ്ഞ ഫെറോസിമന്റ് ടാങ്ക് സംവിധാനം. കോണ്‍ ടെക് - 9020192827
D വൈദ്യുതിയോ, ഇന്ധനമോ ഇല്ലാതെ വലിയ സ്ഥാപനങ്ങള്‍ക്കു ഗാര്‍ബേജ് കത്തിക്കാനുള്ള സംവിധാനം. ഇന്നവേറ്റീവ് എന്‍വയണ്‍മെന്റല്‍ സൊലൂഷന്‍സ് - 0487 2385052
D വന്‍കിട സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് കുറഞ്ഞ മാലിന്യ സംസ്കരണ സംവിധാനം, പ്ളാസ്റ്റിക് പൊടിക്കും യന്ത്രം- എഐഎം എന്‍ജിനീയറിങ്- 9020858007.
D ബയോ ഗ്യാസില്‍നിന്ന് വൈദ്യുതി വരെ ഉല്‍പാദിപ്പിക്കാം- ദീപം ബയോഗ്യാസ് ഏജന്‍സി - 9847243763.
D മണ്ണില്‍ കുഴിച്ചിടുന്ന ബയോഗ്യാസ് പ്ളാന്റ് - ശാരദ ഫെര്‍ട്ടിലൈസേഴ്സ്- 9447235305
D ഫാം കെമിക്കല്‍സ് ആന്‍ഡ് എക്വിപ്മെന്റ്സ്- 9447740809.
D എവര്‍ഗ്രീന്‍ മിഷന്‍- 8089636101.

പ്ലാസ്റ്റിക്ക് ശത്രുവിനെ പൊടിയാക്കാം
തൃശൂര്‍ . നഗരത്തിനു കീറാമുട്ടിയായ പ്ളാസ്റ്റിക് ഇനി റോഡ് ടാറിങ്ങിന് അസംസ്ക്യത വസ്തുവായി ഉപയോഗിക്കാം. വിദ്യാ കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എസ്. അരുണ്‍, പി.ജി. നിര്‍മല്‍, രാംദാസ് സൂര്യനാരായണന്‍, ഷെയ്ഖ് അഫ്താഫ്, വിവേക് രാജന്‍ എന്നിവരാണ് പ്ളാസ്റ്റിക് പൊടിക്കാനുള്ള യന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്.

മലയാള മനോരമ ശക്തന്‍ നഗറിലെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ നടത്തുന്ന പാര്‍പ്പിടം പ്രദര്‍ശനത്തില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു. രണ്ട് അറകളാണ് യന്ത്രത്തിനുള്ളത്. മുകളിലത്തെ അറ പാഴാകുന്ന പ്ളാസ്റ്റിക് കുപ്പികള്‍ നിറയ്ക്കാനും താഴെയുള്ള അറ ബ്ളേഡിന്റെ പ്രവര്‍ത്തനത്തിനായും ക്രമീകരിച്ചിരിക്കുന്നു. പൊടിഞ്ഞു വീഴുന്ന പ്ലാസിറ്റിക് താഴെ ഘടിപ്പിച്ചിരിക്കുന്ന അരിപ്പയിലൂടെ പുറത്തേക്കു വരുന്നു. റോഡ് ടാറിങ്ങിനു പുറമേ പുനരുപയോഗിക്കാനുള്ള പ്ളാസിറ്റിക്കായും ഇത് ഉപയോഗിക്കാം. 40,000 രൂപയാണ് യന്ത്രത്തിന്റെ നിര്‍മാണച്ചെലവ്.

1 comment:

  1. ഗവ:സബ്സിഡി കിട്ടുന്ന ഏതെങ്കിലും ബയോഗ്യാസ് പ്ലാന്റ് മോഡലുണ്ടോ?

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക