ചാവക്കാട്: തിരുവത്ര കുഞ്ചേരി റോഡില്‍ കോട്ടപ്പുറത്ത് ജലീലിന്‍റെ വീട്ടിലെ വിറക് പുരയില്‍ നിന്നും നാട്ടുകാര്‍ മുള്ളന്‍പന്നിയെ പിടികൂടി. ചൊവ്വാഴ്ച രാവിലെ വിറകെടുക്കാന്‍ ചെന്ന വീട്ടിലെ സ്ത്രീകളാണ് മുള്ളന്‍പന്നിയെ കണ്ടത്. വിവരമറിഞ്ഞെത്തിയ യുവാക്കള്‍ നാലുമണിക്കൂര്‍ പ്രയത്നിച്ചാണ് മുള്ളന്‍പന്നിയെ ചാക്കുപയോഗിച്ച് പിടികൂടിയത്. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പോലീസ് സ്റ്റെഷനിലെത്തിച്ച മുള്ളന്‍ പന്നിയെ ഫോറസ്റ്റ് ഉധ്യോഗസ്ഥര്‍ക്ക് കൈമാറി. തീരദേശമായ ചാവക്കാട് മേഖലയില്‍ മുള്ളന്‍പന്നിയെ സാധാരണയായി കാണാറില്ല.
chavakkadonline.com News
No comments:
Post a Comment