.

.

Wednesday, February 22, 2012

ദുബൈയില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി; കാരണം നിരോധിത മല്‍സ്യ ബന്ധനമെന്ന് തൊഴിലാളികള്‍

ദുബൈ: എമിറേറ്റിനോട് ചേര്‍ന്ന സമുദ്രങ്ങളില്‍ ആയിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതായി കണ്ടെത്തി. ട്യൂണ ഇനത്തില്‍പെട്ടതടക്കമുള്ള മികച്ചയിനം മല്‍സ്യങ്ങളാണ് ചന്തുപൊങ്ങിയതെന്നും ഇതിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, നിരോധിത രീതിയിലുള്ള മല്‍സ്യ ബന്ധനമാണ് മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായതെന്നാണ് ഫിഷര്‍മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെടുന്നത്. ദുബൈയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ പരിശോധനയിലും ചത്തുപൊങ്ങിയ മല്‍സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ബോയ സഹ്റ ഭാഗത്ത് അര മൈല്‍ ചുറ്റളവിലാണ് സംഘം പരിശോധന നടത്തിയത്. അസോസിയേഷന്റെ ബോട്ട് മേഖലയില്‍ സന്ദര്‍ശനം നടത്തി ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ പരിശോധനക്കായി ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ 'ഇമാറാതുല്‍ യൗം' പുറത്തുവിട്ടു.
അല്‍ സദ്ദ എന്ന പേരിലും അറിയപ്പെടുന്ന ട്യൂണ മല്‍സ്യങ്ങളാണ് ചത്തുപൊങ്ങിയതെന്നും ഇതു സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയവും ദുബൈ മുനിസിപ്പാലിറ്റിയും അന്വേഷണം ആരംഭിച്ചതായി ഫിഷര്‍മെന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി.
മല്‍സ്യ ബന്ധനത്തിന് ചില പുതിയ രീതികളുമായി രംഗത്തിറങ്ങിയ ഏതാനും ബോട്ടുകളാണ് ഇതിന് കാരണമാക്കിയതെന്നാണ് കരുതുന്നത്. ദുബൈയില്‍ ആറും ഷാര്‍ജയില്‍ രണ്ടും ബോട്ടുകള്‍ ഇത്തരത്തില്‍ മല്‍സ്യ ബന്ധനം നടത്തുന്നുണ്ട്. അശാസ്ത്രീയ രീതിയിലുള്ള മല്‍സ്യ ബന്ധനം വഴി ബോട്ടുകളില്‍ കൊള്ളാവുന്നതിലേറെ മല്‍സ്യമാണ് ഇവര്‍ പിടിക്കുന്നത്. ഇത് ഒട്ടേറെ മല്‍സ്യം കടലില്‍ തള്ളാന്‍ ഇടയാക്കുന്നു. ഇത്തരം മല്‍സ്യങ്ങളാണ് കടല്‍പ്പരപ്പില്‍ ഒഴുകി നടക്കുന്നതെന്നും അല്‍ മര്‍റി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് നിലനിന്ന മോശം കാലാവസ്ഥയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒട്ടേറെ മല്‍സ്യം ഗള്‍ഫ് മേഖലക്ക് പുറത്തേക്ക് നീങ്ങിയതായും ഇതാണ് വന്‍ പരിസ്ഥി ആഘാതത്തില്‍ ദുബൈയെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Gulf Madhyamam >> UAE

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക