.

.

Wednesday, February 8, 2012

കേരളത്തിന്റെ വനവിസ്തൃതി കുറയുന്നു

കേരളത്തിന്റെ വനവിസ്തൃതിയില്‍ രണ്ടുവര്‍ഷം കൊണ്ട് 24 ചതുരശ്ര കിലോമീറ്ററിന്റെ കുറവ്. യൂക്കാലിപ്റ്റസ്, തേക്ക്, അക്കേഷ്യ, മാഞ്ചിയം, റബര്‍, തണല്‍മരങ്ങള്‍ എന്നിവ വെട്ടിമാറ്റിയതു കൊണ്ടാണ് ഈ കുറവെന്നാണു കേന്ദ്ര വനവിസ്തൃതി റിപ്പോര്‍ട്ടിലെ (ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2011) നിഗമനം. വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ, ഉപഗ്രഹസഹായത്തോടെയാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

പുതിയ കണക്കെടുപ്പനുസരിച്ചു 17,300 ചതുരശ്ര കിലോമീറ്റര്‍ വനമാണു കേരളത്തിലുള്ളത്. തുറന്ന വനമേഖല 6464 ചതുരശ്ര കിലോമീറ്റര്‍. രണ്ടും ചേരുമ്പോള്‍ സംസ്ഥാനത്തിന്റെ ഹരിതകവചം ആകെ ഭൂവിസ്തൃതിയുടെ (38,863 ചതുരശ്ര കിലോമീറ്റര്‍) 51.61 ശതമാനമാണ്. കൊല്ലം (7%), കോട്ടയം (6%) ജില്ലകളിലാണു വനം കൂടുതല്‍ നശിച്ചത്. പത്തനംതിട്ടയില്‍ 3% കുറവു വന്നു. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 2% വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോ ശതമാനവും കുറവുണ്ടായി. മറ്റു ജില്ലകളില്‍ മാറ്റമില്ല.

നിബിഡ വനങ്ങളില്‍ നിന്നു തുറന്ന വനങ്ങളിലേക്കുള്ള മാറ്റമാണു വിസ്തൃതി കുറയാന്‍ കാരണമെന്നു ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ എ.കെ. വഹാല്‍ മനോരമയോടു പറഞ്ഞു. സംസ്ഥാനത്തു 13 ഇനം വനങ്ങളാണുള്ളത്. സസ്യകവചം (ട്രീ കവര്‍) 2755 ചതുരശ്ര കിലോമീറ്ററാണ്. ഇതു ഭൂവിസ്തൃതിയുടെ 7.09% ആണ്.
Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക