കമ്പിളികണ്ടം(ഇടുക്കി): കൊന്നത്തടി പഞ്ചായത്തതിര്‍ത്തിയിലെ ഇഞ്ചത്തൊട്ടി മലനിരകള്‍ വിസ്മയക്കാഴ്ചകളുടെ ഹരിതജാലകം തുറക്കുന്നു. ചിന്നാര്‍, മങ്കുവ വഴിയാണ് മലമുകളിലേക്കെത്തേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലുള്ള മലമുകളില്‍നിന്ന് നോക്കിയാല്‍ കത്തിപ്പാറ കൈതച്ചാല്‍ വനമേഖല, മൂന്നാര്‍ പള്ളിവാസല്‍ മലനിരകള്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, പാമ്പള വനമേഖല, പവര്‍ഹൗസ്, വരയാട്ടുമുടി, ലക്ഷ്മിമുടി, പാല്‍കുളം മേട്, കീരിത്തോട്, വെണ്‍മണി, കഞ്ഞിക്കുഴി പ്രദേശങ്ങള്‍, പനംകൂട്ടി, കല്ലാര്‍കുട്ടി ഉള്‍പ്പെട്ട പെരിയാര്‍ തീരമേഖല എന്നിവിടങ്ങള്‍ കാണാം.
മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും സംഗമവും പനംകുട്ടി താഴ്‌വരയിലെ കാഴ്ചയാണ്. ഹൈഡല്‍ ടൂറിസത്തിനും ഫാം ടൂറിസത്തിനും ഏറെ ഇണങ്ങിയ പ്രദേശമാണ് ഇഞ്ചത്തൊട്ടി. ഗതാഗത സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഇഞ്ചത്തൊട്ടിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ റോഡ് നന്നാക്കിയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

28 Feb 2012 Mathrubhumi Idukki News
No comments:
Post a Comment