കോതമംഗലം-ഭൂതത്താന്‍കെട്ട്-ഇടമലയാര്‍ റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായി. കൊമ്പന്മാരും പിടിയാനകളും ആനക്കുട്ടികളുമായി പത്തും ഇരുപതും ആനകള്‍ അടങ്ങിയ കൂട്ടമാണ് റോഡിലും മറ്റിടങ്ങളിലുമായി കാണുന്നത്.
നിബിഡ വനമേഖലയായ ഈഭാഗത്ത് രാവിലെയും വൈകീട്ടുമാണ് കാട്ടാനക്കൂട്ടം കൂടുതലിറങ്ങുന്നത്. ഭൂതത്താന്‍കെട്ട് കഴിഞ്ഞ് തുണ്ടം ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ പലഭാഗത്തും അടുത്ത ദിവസങ്ങളില്‍ പകല്‍ സമയങ്ങളിലും ആനക്കൂട്ടം എത്താറുണ്ട്. ചക്കിമേട് കരിമ്പാനി ഇടമലയാര്‍ ചെക്ക് പോസ്റ്റിന് സമീപവും വടാട്ടുപാറ പലവന്‍ പടിയില്‍ നിന്ന് ഇടമലയാറിന് പോകുന്ന റോഡിലും ആനകള്‍ എത്തുന്നത് പതിവു കാഴ്ചയാണ്.
ഇടമലയാര്‍ കെ.എസ്.ഇ.ബി. പവര്‍ ഹൗസിലെ ജീവനക്കാരും രാവിലെ പത്രവിതരണത്തിന് പോകുന്ന ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവരും പലപ്പോഴും കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ ചെന്നുപെടാറുണ്ട്.
വേനല്‍ ശക്തമായതോടെ അരുവികള്‍ തേടി അലയുന്ന ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുമ്പോഴാണ് പലപ്പോഴും ആളുകള്‍ അപ്രതീക്ഷിതമായി ആനയുടെ മുന്നില്‍ ചെന്നുപെടുന്നത്.
ഇടമലയാര്‍ ചെക്ക്‌പോസ്റ്റിന് സമീപം പാറക്കെട്ടുകള്‍ക്ക് താഴെ കാട്ടുചോലയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്ന ആനക്കൂട്ടത്തെ കഴിഞ്ഞദിവസം കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രകോപിപ്പിച്ചത് അലോസരമുണ്ടാക്കി. ആനകള്‍ ചിഹ്നം വിളിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥലംവിട്ടു.
വനംവകുപ്പിന്റെ അനുമതിയോടെ മാത്രമെ ഇടമലയാര്‍ വനമേഖലയില്‍ പ്രവേശിക്കാനാകൂ. നിത്യഹരിത വനങ്ങളായ ഇവിടെ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ഇവയ്ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

18 Feb 2012 Mathrubhumi Eranamkulam News
No comments:
Post a Comment