റോക്ക് ചാലിയാര്‍, കടലുണ്ടി പുഴകളിലെ കണ്ടല്‍വന മേഖലയില്‍ ഓരുജല കാരചെമ്മീന്‍ വളര്‍ത്തുപദ്ധതിക്ക് തുടക്കമായി. കണ്ടല്‍വനങ്ങളും അതോടനുബന്ധിച്ച ആവാസമേഖലയിലും തനത് മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ്-വനം വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്കുന്നത്. കണ്ടല്‍വന സംരക്ഷണം ലക്ഷ്യമിട്ട് വനംവകുപ്പിന്റെ സാമൂഹികവനവത്കരണവിഭാഗം നടപ്പാക്കുന്ന മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മത്സ്യഫെഡിന്റെ കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ചെമ്മീന്‍ ഹാച്ചറിയില്‍ പ്രത്യേകം തയ്യാറാക്കിയ ചെമ്മീന്‍ വിത്തുകളാണ് പുഴകളില്‍ നിക്ഷേപിച്ചത്. അമ്പതിനായിരം വീതം ചെമ്മീന്‍വിത്തുകളാണ് ബുധനാഴ്ച ഇരു പുഴകളിലും ഒഴുക്കിയിട്ടുള്ളത്.
16 Feb 2012 Mathrubhumi Kozhikkod News
No comments:
Post a Comment