.

.

Saturday, February 18, 2012

രണ്ടുമിനിട്ട്, 1112 പേപ്പര്‍ ബാഗുകള്‍

മാര്‍ ബസേലിയോസ് കോളേജിലെ കുട്ടികള്‍ രണ്ടുമിനിട്ടിനുള്ളില്‍ 1112 പേപ്പര്‍ബാഗുകള്‍ ഉണ്ടാക്കി പ്ലാസ്റ്റിക്കിനെതിരെയുള്ള 'കുരിശുയുദ്ധം' പ്രഖ്യാപിച്ചു. രണ്ടു മിനിട്ടിനുള്ളില്‍ ഇത്രയും പേപ്പര്‍ബാഗുകള്‍ നിര്‍മിച്ചത് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പരിഗണനയ്ക്കായി അയയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ച നടന്ന 'ക്രോസ് റോഡ്‌സ്-2012' ന്റെ ഭാഗമായാണ് 'എംബിസിറ്റി ഫാമിലി' പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ചു തള്ളിയത്. തങ്ങളുടെ കള്‍ച്ചറല്‍-ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഉപയോഗത്തിന് ഇനി പ്ലാസ്റ്റിക് വേണ്ടെന്ന തീരുമാനമാണ് കുട്ടികള്‍ കൈക്കൊണ്ടത്. അതിഥികള്‍ക്ക് ലഘുഭക്ഷണം നല്‍കാനും മറ്റും രണ്ടായിരത്തോളം പ്ലാസ്റ്റിക് കവറുകളും ഉല്‍പന്നങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. ഇക്കുറി അത് വേണ്ടെന്നായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു റെക്കോര്‍ഡ് കൂടിയാകട്ടെയെന്ന് യുവാക്കള്‍ തീരുമാനിക്കുകയും ചെയ്തു. മാര്‍ ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വീഡിയോ ക്യാമറ സ്ഥാപിച്ച്, രണ്ട് ഗസറ്റഡ് ഓഫീസര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കിയാണ് വിദ്യാര്‍ഥികള്‍ പേപ്പര്‍ബാഗ് നിര്‍മാണം ആരംഭിച്ചത്. സമയനിര്‍ണയത്തിനായി ക്ലോക്കും സെറ്റ് ചെയ്തിരുന്നു. വെട്ടിയൊരുക്കിയ പേപ്പറും പശയുമായി വിദ്യാര്‍ഥികള്‍ ഹാളിനുള്ളില്‍ പ്രവേശിച്ചു. കൃത്യം രണ്ട് മിനിട്ടു തികഞ്ഞപ്പോള്‍ 1112 പേപ്പര്‍ ബാഗുകള്‍. ലിംകാ റെക്കോര്‍ഡ്‌സിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കുട്ടികള്‍.
18 Feb 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക