അബുദാബി : എഴുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ യു.എ.ഇ.യില്‍ ആനകള്‍ ഉണ്ടായിരുന്നതിന്റെ പുതിയ തെളിവുകള്‍ ലഭ്യമായി. ബയ്നൂന എന്ന സ്ഥലത്ത് മ്ലെയ്സാ 1 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ ആന സഞ്ചാര പാത കണ്ടെത്തിയത്. പതിമൂന്ന് ആനകളുടെ കൂട്ടമാണ് ഇവിടെ നടന്നു നീങ്ങിയത് എന്ന് കാല്‍ പാടുകള്‍ വ്യക്തമാക്കുന്നു എന്ന് ഇത് കണ്ടെത്തിയ ജെര്‍മ്മന്‍ ഗവേഷകര്‍ പറഞ്ഞു. എഴുപതു ലക്ഷം വര്ഷം മുന്‍പ് പതിഞ്ഞ ഈ കാല്‍പ്പാടുകള്‍ പിന്നീട് മണ്ണിനടിയില്‍ പെട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഇവ മണ്ണൊലിപ്പ് കാരണമാണ് വീണ്ടും കാണപ്പെട്ടത്. ഒരു ആനക്കൂട്ടത്തിന്റെ ഏറ്റവും പഴക്കമേറിയ ഫോസില്‍ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
E-Pathram.com
No comments:
Post a Comment