.

.

Wednesday, February 22, 2012

പരിക്കേറ്റ മലാന്‍ ചികിത്സയ്ക്കിടയില്‍ ചത്തു

എടക്കര: പരിക്കേറ്റ നിലയില്‍ മരുത വനത്തില്‍ കണ്ടെത്തിയ മലാന്‍ ചികിത്സയ്ക്കിടയില്‍ ചത്തു. മരുത നറുക്കുംപൊട്ടിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന വനത്തിലാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മലാനെ കണ്ടെത്തിയത്. വനപാലകര്‍ മലാനെ മണിമൂളി മൃാഗസ്​പത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ എത്തിച്ചു. വലത് കാല്‍ ഒടിഞ്ഞ മലാന്റെ പുറത്തും കഴുത്തിലും മുറിവുണ്ടായിരുന്നു. ഡോ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും നാലുമണിയോടെ മലാന്‍ ചത്തു. തുടര്‍ന്ന് ജഡം മരുത വനത്തില്‍ കുഴിച്ചിട്ടു.
22 Feb 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക