.

.

Sunday, February 19, 2012

പറയാനുള്ളത് പരിസ്ഥിതി നാശത്തിന്റെ കഥകള്‍

ജില്ലയിലെ ഏറ്റവും മികച്ച കാര്‍ഷിക ഗ്രാമമായിരുന്ന പള്ളിക്കലിന് പരിസ്ഥിതി നാശത്തിന്റെയും ജലക്ഷാമത്തിന്റെയും കഥകള്‍ മാത്രമാണ് പറയാനുള്ളത്. നെന്മണികള്‍ നിറഞ്ഞു നിന്ന വയലുകള്‍ ഭൂരിഭാഗവും ഇവിടെ നികത്തിക്കഴിഞ്ഞു.
പള്ളിക്കലെ ഫലഭൂയിഷ്ടമായ മണ്ണിന് അന്യജില്ലക്കാരാണ് ഇപ്പോഴത്തെ അവകാശികള്‍. ഇവരുടെ അനിയന്ത്രിതമായ ഇടപെടീലില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം ഒരു പഞ്ചായത്ത് പൂര്‍ണ്ണമായും കടുത്ത ജലക്ഷാമത്തിലേക്കും നീങ്ങുകയാണ്.

ഇപ്പോഴും നെല്‍കൃഷി ചെയ്തുകൊണ്ടിരിക്കുന്ന കൈതയ്ക്കവയല്‍ ഏലായുടെ രണ്ട് വശത്തുനിന്ന് നികത്തി വരികയാണ്.കുന്നുകള്‍ നികത്തി ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ഇതിന് സമീപത്തുള്ള കിണറുകളിലെയും നദികളിലെയും വെള്ളം മുഴുവല്‍ ഇവിടേക്ക് ഊറിയെത്തുന്നു.

കൈതയ്ക്കല്‍, തോട്ടുവ, പാപ്പാടികുന്ന്, ചക്കന്‍ചിറ, അവിച്ചകുളം, പാറക്കൂട്ടം, തെങ്ങിനാല്‍, മുണ്ടപ്പള്ളി, ചാങ്ങോലില്‍, കൈത്തേമുകള്‍, കാഞ്ഞിരപ്പാറ, പുള്ളിപ്പാറ, മിത്രപുരം, ചെറുകുന്നം, മൂന്നാറ്റുകര പ്രദേശങ്ങളിലാണ് പള്ളിക്കലില്‍ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ ഉണ്ടെങ്കിലും മിക്കപ്പോഴും ചെളിവെള്ളമാണ് ലഭിക്കുന്നത്.

പള്ളിക്കല്‍ വല്യയ്യത്ത് ജങ്ഷനു സമീപത്ത് ജനങ്ങള്‍ ആറ് ദിവസത്തിനുശേഷം പൈപ്പ് ലൈനില്‍ക്കൂടി എത്തിയ വെള്ളം എടുക്കാനുള്ള തിരക്കിലാണ്. മുന്‍കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്ന പതിവ് ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി അതുണ്ടായിട്ടുമില്ല.
19 Feb 2012 Mathrubhumi Pathanamthitta News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക