ഇടുക്കി: ജില്ലാ ആസ്ഥാനത്ത് കാഴ്ചയുടെ വിസ്മയത്തിന് അധികചന്തം ചമച്ച് ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ഉദ്യാനവും ഒരുങ്ങുന്നു. വെള്ളാപ്പാറ ഗവ.ഗസ്റ്റ് ഹൗസിനു സമീപം മലമുകളിലാണ് പഴയ ഹില്‍വ്യൂ പാര്‍ക്ക് നവീകരണത്തിലൂടെ കൂടുതല്‍ സുന്ദരിയായി മാറിയിട്ടുള്ളത്. ചെറുതോണി-കട്ടപ്പന റോഡില്‍ ഇടുക്കി ആര്‍ച്ച് ഡാമിനു താഴെയാണ് പുതിയ ഉദ്യാന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
4.39 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിയാണ് ഇപ്പോള്‍ അന്തിമ മിനുക്കുപണികളിലേക്ക് കടന്നിട്ടുള്ളത്. കേന്ദ്രടൂറിസം വകുപ്പാണ് മുഴുവന്‍ തുകയും മുടക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സി.യുമാണ് നടത്തിപ്പുകാര്‍. ഹില്‍വ്യൂ പാര്‍ക്ക് ഏവരെയും ആകര്‍ഷിക്കും വിധം പുതുമോടി നേടിക്കഴിഞ്ഞു. കവാടത്തില്‍ ടിക്കറ്റ് കൗണ്ടറും സുരക്ഷാ ജീവനക്കാരുടെ ക്യാബിന്‍ മുതല്‍ മലമുകളില്‍ ഏറ്റവും ഉയരമുള്ള പവിലിയന്‍ വരെ ഹൃദ്യമായ പുതുമോടി നേടിക്കഴിഞ്ഞു.
ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, ഇടുക്കി ജലാശയത്തിന്റെ ഗാംഭീര്യവും വിസ്തൃതിയും നീലയുടുപ്പണിഞ്ഞ മലനിരകളുടെ സൗന്ദര്യം എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കും. ഇടുക്കി തടാകക്കരയിലെ മലമുകളില്‍ പ്രത്യേകം തയ്യാറാക്കിയ വ്യൂപോയിന്റുകളും പര്‍ഗോളയും ലഘുഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പഴയ കുട്ടികളുടെ പാര്‍ക്കിനെ ഒരു സമ്പൂര്‍ണ്ണ ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു.
ഇടുക്കി ഡാം നിര്‍മ്മാണകാലത്ത് പാറപൊട്ടിച്ചു മാറ്റിയിടത്തുള്ള കൃത്രിമ തടാകത്തില്‍ ബോട്ടിങ്ങിനും സൗകര്യം ഉണ്ട്. നേരത്തേ ഉപയോഗിച്ചിരുന്ന രണ്ട് പെഡല്‍ ബോട്ടുകള്‍ കേടുപാടുകള്‍ തീര്‍ത്ത് ഉടന്‍ ഉപയോഗയോഗ്യമാക്കും. പുതിയ രണ്ട് ബോട്ടുകള്‍ കൂടി എത്തിക്കാനും പദ്ധതിയുണ്ട്. ബോട്ടിലിരുന്നും കരയ്ക്കുനിന്നും ഈ കൃത്രിമ തടാകത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും വൈകാതെ സൗകര്യമൊരുങ്ങും.
ഔഷധസസ്യത്തോട്ടം, അലങ്കാരച്ചെടികള്‍, കല്ലുപാകിയ വഴിത്താരകള്‍ എന്നിവ കൂടി സജ്ജമാക്കുന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാവും. അതിനും കേന്ദ്രഫണ്ട് കിട്ടുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ലൈറ്റുകള്‍ ഘടിപ്പിക്കുകയും പച്ചപ്പുല്ല് വെച്ചുപിടിപ്പിക്കുകയും (ലാന്‍ഡ് സ്‌കേപ്പിങ്) ചെയ്യുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനു സമീപത്തു നിന്നുള്ള റോഡ് ഗതാഗതയോഗ്യമാക്കുകയാണ് ഇനി വേണ്ടത്. അതിന് ടെന്‍ഡര്‍ നടപടി ഉടനുണ്ടാകും. തൊടുപുഴ-പുളിയന്‍ മല സംസ്ഥാന പാതയില്‍ പാര്‍ക്കിലേക്കുള്ള ദൂരവും വഴിയും സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍കൂടി സ്ഥാപിച്ചാല്‍ സഞ്ചാരികള്‍ ഏറെയെത്തും.
ഇതിനോടടുത്ത് സംസ്ഥാന പാതയ്ക്കരികില്‍ തന്നെയാണ് ഇടുക്കി ഉദ്യാന പദ്ധതി പൂര്‍ത്തിയായി വരുന്നത്. അവിടെയും വിശ്രമ കേന്ദ്രങ്ങളുടെയും കോഫി ഷോപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ലൈറ്റുകള്‍, ലാന്‍ഡ് സ്‌കേപ്പിങ് എന്നിവ ആദ്യഘട്ടം പണിയില്‍ ബാക്കിയാണ്. രണ്ടാം ഘട്ടമായി റോക്ക് ഗാര്‍ഡന്‍, നടപ്പാത, പവിലിയന്‍ എന്നിവയുടെ നിര്‍മ്മാണം പിന്നാലെയുണ്ടാകും. ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ഉദ്യാനവും പൂര്‍ണ്ണ സജ്ജമാകുന്നതോടെ വിനോദസഞ്ചാര ഭൂപടത്തില്‍ ജില്ലാ ആസ്ഥാനത്തിന് പ്രത്യേക ഇടം ലഭിക്കും.

16 Feb 2012 Mathrubhumi Idukki News
No comments:
Post a Comment