കൈയ്യുള്ള മീന്‍ എന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും, അല്ലേ? എന്നാല്‍ സംഗതി സത്യമാണ്. ടാസ്മാനിയയിലെ തെക്കന്‍ കടലുകളില്‍ കാണപ്പെടുന്ന ഇവന്റെ പേര് റെഡ് ഹാന്‍ഡ് ഫിഷ് എന്നാണ്. ചെകിളയോടു ചേര്‍ന്നുള്ള മുന്‍ ചിറകുകള്‍ കൈകള്‍ പോലെ രൂപപ്പെട്ടിരിക്കുകയാണ് ഈ വിരുതനില്‍! എണ്ണത്തില്‍ വളരെ കുറവായ ഇവയ്ക്ക് വൈകാതെ വംശനാശം സംഭവിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ ഭയം. മറ്റു മല്‍സ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു മുട്ടകള്‍ മാത്രമേ റെഡ്ഹാന്‍ഡ് ഫിഷുകള്‍ ഇടൂ. അവയുടെ എണ്ണം കുറയാനുള്ള കാരണവും അതുതന്നെ.
ManoramaOnline >> Environment >> (ധന്യലക്ഷ്മി മോഹന്‍)
ManoramaOnline >> Environment >> (ധന്യലക്ഷ്മി മോഹന്‍)
No comments:
Post a Comment