മലമ്പുഴ: നവീകരിച്ച മലമ്പുഴ ഉദ്യാനം ആഘോഷപ്പൊലിമയോടെ വെള്ളിയാഴ്ച തുറന്നുകൊടുത്തു. മന്ത്രി പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനംചെയ്തത്. 111 ഏക്കര്‍ സ്ഥലത്താണ് നവീകരിച്ച ഉദ്യാനം. 21 കോടി ചെലവിലാണ് രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.
മലമ്പുഴയ്ക്ക് മൂന്നാംഘട്ടവികസനത്തിന് പദ്ധതി തയ്യാറാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ചു. കേന്ദ്രസഹായം നേടിയെടുക്കാന്‍ ശ്രമംവേണം. ജലവിഭവവകുപ്പിന്റെ പരിധിയിലുള്ള മറ്റ് അണക്കെട്ടുകളോടുചേര്‍ന്നും ഉദ്യാനങ്ങള്‍ രൂപപ്പെടുത്തി വിനോദസഞ്ചാരകേന്ദ്രങ്ങളാക്കണം -അദ്ദേഹം പറഞ്ഞു.
മലമ്പുഴയില്‍ പ്ലാസ്റ്റിക്‌നിര്‍മാര്‍ജനത്തിന് പ്രത്യേക ശ്രദ്ധവേണമെന്നും ഉദ്യാനത്തെ മാലിന്യമുക്തമാക്കണമെന്നും മന്ത്രി പി.ജെ. ജോസഫ് നിര്‍ദേശിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ആദ്യ ആഴ്ചതന്നെ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഒരുമാസം കഴിയുമ്പോള്‍ താന്‍ നേരിട്ടെത്തി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എം.ബി. രാജേഷ് എം.പി., ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍മാരായ സി.കെ. രാധാമണി, വി.കെ. മഹാനുദേവന്‍, ജനപ്രതിനിധികളായ പി. രാധാകൃഷ്ണന്‍, സുമലത മോഹന്‍ദാസ്, സി. മണികണ്ഠന്‍, കനക രവി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എ. ഗോകുല്‍ദാസ്, കെ.എം. വര്‍ഗീസ്, പി. സുന്ദരന്‍, കെ.ആര്‍. ഗോപിനാഥ്, ജലഅതോറിറ്റി അംഗം അഡ്വ. കെ.വി. മാണി, കെ. രഘുരാമന്‍, അരുള്‍സുന്ദരം, എ.പി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

04 Feb 2012 Mathrubhumi Palakkad News
No comments:
Post a Comment