കണ്ണൂര്‍: കേരളത്തില്‍ തീരെ അപൂര്‍വമായ മഞ്ഞവരയന്‍ പ്രാവിനെ മാടായിപ്പാറയില്‍ കണ്ടെത്തി. മാറിടത്തില്‍ മഞ്ഞയും ഊതയും നിറമുള്ള മഞ്ഞവരയനെന്ന സുന്ദരന്‍ പച്ചപ്രാവിനെ താഴ്ന്ന പ്രദേശങ്ങളിലെ കാടുകളിലാണ് കാണാറുള്ളത്. ആണും പെണ്ണുമായി ആറ് പ്രാവുകളാണ് മാടായിപ്പാറയിലെത്തിയത്. ആല്‍മരത്തിന്റെ കായകളും ചെറുപഴങ്ങളും ഇവയ്ക്കിഷ്ടമാണ്. ഡോ. സലിം അലി, വിസ്‌ലര്‍ തുടങ്ങിയ പ്രശസ്ത പക്ഷിനിരീക്ഷകര്‍ കേരളത്തില്‍ നടത്തിയ സര്‍വെകളിലൊന്നും ഈ പക്ഷിയെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊരു സുപ്രധാന നിരീക്ഷണമാണെന്നും പക്ഷി നിരീക്ഷകനായ സി. ശശികുമാര്‍ അഭിപ്രായപ്പെട്ടു. ഡോ. ഖലീല്‍ ചൊവ്വയാണ് ക്യാമറയില്‍ പകര്‍ത്തിയത്.
09 Feb 2012 Mathrubhumi Kannur News
No comments:
Post a Comment