.

.

Thursday, February 9, 2012

ഒരുനാടിനെ നിരപ്പാക്കുന്നതിങ്ങനെ

പള്ളിക്കല്‍ പഞ്ചായത്തില്‍പ്പെട്ട മലയോര പ്രദേശമാണ് ആന്തിയൂര്‍കുന്ന്. ഒരുവര്‍ഷം മുമ്പുവരെ മയിലുകള്‍ ഇവിടെ നൃത്തമാടിയിരുന്നു. അപൂര്‍വയിനം പക്ഷികള്‍ പാറിനടന്നിരുന്നു. കാട് തോല്‍ക്കുന്ന ആവാസവ്യവസ്ഥ നിലനിന്നിരുന്നു ഇവിടെ. എന്നാല്‍ കിളിപ്പാട്ടിനുപകരം ഇപ്പോള്‍ ജെ.സി.ബിയുടെ മുരള്‍ച്ച കേള്‍ക്കാം. കല്ലുവെട്ടുയന്ത്രത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും.
തെളിവെള്ളം നല്‍കിയിരുന്ന അരുവി ചെങ്കല്‍ ക്വാറിയിലേക്കുള്ള വഴിക്കുവേണ്ടി മണ്ണിട്ടുമൂടിയിരിക്കുന്നു. മനോഹരമായ ഒരു കുന്നിനെ വെട്ടിനിരപ്പാക്കുകയാണിവിടെ. ചോദിക്കാല്‍ ആരുമില്ല. 'ഈ കുന്നിങ്ങനെ ഇടിക്കുന്നതില്‍ നമുക്കും ബേജാറൊക്കെണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ? ചോദ്യംചെയ്യാന്‍ പറ്റൂല. എല്ലാര്‍ക്കും ഒരേ പേടിയാണ്. ഇപ്പം കുന്നേ പോകുന്നുള്ളൂ. എതിര്‍ത്താപ്പിന്നെ നമ്മുടെ കിടപ്പാടോം കൂടി പോകും.' അശാസ്ത്രീയമായ ചെങ്കല്‍ ഖനനത്തെക്കുറിച്ച് ചോദിച്ച മാതൃഭൂമി സംഘത്തോട് ഒരു പരിസരവാസി പറഞ്ഞതാണിത്.
കരിങ്കല്‍- ചെങ്കല്‍ ഖനനവും മണ്ണെടുപ്പും ജില്ലയുടെ ഭൂപടംതന്നെ മാറ്റിമറിക്കുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കുന്ന് കണ്ണടച്ചു തുറക്കും വേഗത്തിലാണ് കണ്‍മുന്നില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. മലകള്‍ക്ക് പേരുകേട്ട നാട്ടില്‍ ഒരു നിയന്ത്രണവുമില്ലാതെ അവ വെട്ടിവെളുപ്പിക്കുന്നു.
09 Feb 2012 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക