.

.

Saturday, February 11, 2012

നെല്ലിയാമ്പതിയില്‍നിന്ന് കുട്ടിയാനയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

നെല്ലിയാമ്പതി: വനപാലകരുടെ സംരക്ഷണയില്‍ക്കഴിഞ്ഞ ആനക്കുട്ടിയെ തിരുവനന്തപുരം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കൈകാട്ടിയില്‍നിന്ന് പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കിയ വാനിലാണ് കുട്ടിയാനയെ കയറ്റിയത്. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. സുനില്‍ അനുഗമിച്ചു.

കാട്ടില്‍നിന്ന് കൂട്ടംതെറ്റി ചന്ദ്രാമല എസ്റ്റേറ്റിനടുത്തുള്ള വെള്ളച്ചാലില്‍ നില്‍ക്കുന്ന ആനയെ കഴിഞ്ഞദിവസം തൊഴിലാളികളാണ് കണ്ടത്. ആറുമാസംപ്രായമുള്ള പിടിയാനയെ കൈകാട്ടിയിലെ ഫോറസ്റ്റോഫീസില്‍ എത്തിക്കുകയായിരുന്നു.
11 Feb 2012 Mathrubhumi Palakkad

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക