വികസനത്തിന്റെ ആദ്യഘട്ടമായി വേളി ടൂറിസ്റ്റ് വില്ലേജില്‍ അഞ്ച് പെഡല്‍ ബോട്ടുകളെത്തിച്ചു. കേരളാ ടൂറിസം ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് മേല്‍ക്കൂര സംവിധാനമുള്ള പെഡല്‍ ബോട്ടുകള്‍ ബുധനാഴ്ചയെത്തിയത്.
രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന പെഡല്‍ ബോട്ടുകള്‍ കൂടുതലും യുവനിരയും ദമ്പതികളുമാണ് ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ ബോട്ട് യാത്രയ്ക്ക് 100 രൂപ ഈടാക്കും. വേളി ടൂറിസ്റ്റ് വില്ലേജിലെ മുഖ്യ ആകര്‍ഷണമാണ് ബോട്ടുയാത്ര. പെഡല്‍ ബോട്ടുകള്‍ക്ക് പുറമെ രണ്ട് സ്പീഡ് ബോട്ടുകള്‍, ഒരു സഫാരി ബോട്ട് എന്നിവയും ഉടനെ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ശംഖുശില്പം നിര്‍മിച്ചിരിക്കുന്ന കുളത്തില്‍ കുട്ടികള്‍ക്കായി കുട്ടയുടെ രൂപത്തിലുള്ള 'ചില്‍ഡ്രന്‍സ് ബോട്ട്' വാങ്ങാനും പദ്ധതിയുണ്ട്. പുതുതായി എത്തിച്ച ബോട്ടുകള്‍ കെ.ടി.ഡി.സി.യുടെ എന്‍ജിനീയര്‍ പരിശോധിച്ചതിനു ശേഷമേ വിനോദസഞ്ചാരികള്‍ക്ക് നല്‍കുകയുള്ളൂവെന്ന് വേളി ടൂറിസ്റ്റ് വില്ലേജിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വിജയകുമാര്‍ പറഞ്ഞു.

03 Feb 2012 Mathrubhumi Thiruvananthapuram News

No comments:
Post a Comment