അമ്പലവയല്‍: വയനാട്ടില്‍ നഞ്ചക്കൊയ്ത്ത് കഴിഞ്ഞാല്‍ വരണ്ടുണങ്ങുന്ന നെല്‍വയലുകളിലേക്ക് കടുക് കൃഷി വിരുന്നെത്തുന്നു. പൂത്ത് നില്‍ക്കുന്ന കടുക് പാടം മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
സുല്‍ത്താന്‍ബത്തേരിക്കടുത്ത് ചെതലയം ആറാം മൈലിലെ സുബ്രഹ്മണ്യന്‍ കൂടല്ലൂര്‍, തുളസി പുത്തൂര്‍, ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ എന്നീ കര്‍ഷകരാണ് ഒരേക്കറോളം സ്ഥലത്ത് കടുക് കൃഷി ചെയ്യുന്നത്. ഇത് വിജയിച്ചാല്‍ കൂടുതല്‍ സ്ഥലത്തേക്ക് അടുത്ത വര്‍ഷം മുതല്‍ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
കടുക് കൃഷിയിറക്കാന്‍ ആത്മപദ്ധതി പ്രകാരം ഒരേക്കറിന് നാലായിരം രൂപ നല്‍കാനാകുമെന്ന് കൃഷി ഓഫീസര്‍ വി.വി. അനില്‍കുമാര്‍ പറയുന്നു.
ക്രൂസിഫെറെ കുടുംബത്തില്‍ ബ്രാസിക്ക നൈഗ്ര എന്ന ശാസ്ത്രീയനാമത്തിലാണ് കടുക് അറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ ഇല്ലെങ്കിലും കടുകിന്റെ ഇലയും തണ്ടും പൂവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ധാരാളമായി വിത്തുണ്ടാകുന്ന ഇതിന്റെ ചെടിയില്‍ നിന്നുള്ള പ്രത്യേക മണം കീടങ്ങളെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമാണ്. കൊളസ്‌ട്രോള്‍ തീരെയില്ലാത്ത കടുകില്‍ 25 ശതമാനം പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്.
ജലക്ഷാമം കുറഞ്ഞ സ്ഥലത്തും വിള നല്ലതുപോലെ ഉണ്ടാകും. അതിനാല്‍ വേനലില്‍ വരണ്ടുണങ്ങിക്കിടക്കുന്ന വയനാടന്‍ വയലേലകളിലേക്ക് യോജിച്ചതാണ് കടുക് കൃഷി. നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലമാണെങ്കില്‍ വിളവ് വര്‍ധിക്കും. ഹെക്ടറിന് 600 മുതല്‍ 2500 കിലോ വരെ വിളവ് കിട്ടും. വിത്ത് പാകി 60 മുതല്‍ 80 ദിവസം കഴിയുമ്പോഴേക്കും വിളവെടുക്കാം.
ജലക്ഷാമംമൂലം വയനാട്ടില്‍ പുഞ്ചക്കൃഷി വര്‍ഷംതോറും കുറഞ്ഞുവരികയാണ്. വയലില്‍ ചേന, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയവ വേനലില്‍ കര്‍ഷകര്‍ കൃഷിചെയ്യാറുണ്ട്.
എന്നാല്‍, ഭൂരിഭാഗം വയലുകളും പുഞ്ചകൃഷിയോടെ മറ്റ് വിളകളൊന്നും കൃഷിചെയ്യാതെ തരിശിടുകയാണ് പതിവ്. മുന്‍കാലങ്ങളില്‍ എള്ള്, വിതപ്പയര്‍, പച്ചിലവളച്ചെടികള്‍ തുടങ്ങിയവ വേനലില്‍ കര്‍ഷകര്‍ കൃഷിചെയ്തിരുന്നു. ഇന്ന് വിതപ്പയറൊഴികെ മറ്റൊരു കൃഷിയും വയലുകളില്‍ ഇല്ല.
വയനാട്ടില്‍ നഞ്ചകൃഷി കഴിഞ്ഞാല്‍ ഉടനെ കര്‍ഷകര്‍ക്ക്പരീക്ഷിച്ച് നോക്കാവുന്ന കൃഷിയാണ് കടുക്. നനവ് കുറച്ച് മതി എന്നത് ഈ കൃഷിക്ക് അനുകൂലമായ ഘടകമാണ്.

26 Feb 2012 Mathrubhumi Wayanad News
No comments:
Post a Comment