.

.

Wednesday, February 29, 2012

പക്ഷി വേട്ട വ്യാപകം

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ പാടശേഖരങ്ങളോടനുബന്ധിച്ചുള്ള തുരുത്തുകളില്‍ പക്ഷികളെ വേട്ടയാടി കൊന്നൊടുക്കുന്നത് വ്യാപകമാവുന്നു. നാട്ടിലുള്ളവരും പുറമെനിന്ന്‍എത്തുന്നവരും എയര്‍ഗണ്‍ ഉപയോഗിച്ചാണ് വള്ളരിപക്ഷികളെ കൊന്നൊടുക്കുന്നത്. രാത്രികാലങ്ങളില്‍ മരകൊമ്പുകളില്‍ ഇരുന്നുറങ്ങുന്ന കൊറ്റികള്‍, നീര്‍ക്കാക്കകള്‍ തുടങ്ങിയ പക്ഷികളാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്.
 വറുത്ത്തിന്നുന്നതിനും കറിവെച്ചുകഴിക്കുന്നതിനുമാണ് വെള്ളരിപക്ഷികളെ കൊല്ലുന്നത്. വേട്ടക്കാര്‍ കൊണ്ടുപോയി ബാക്കി ചത്ത പക്ഷികളുടെ തൂവലുകളും അവശിഷ്ടങ്ങളും തുരുത്തുകളിലെമ്പാടും ചിതറിക്കിടക്കുന്നത് ദയനീയ കാഴ്ചയാണ്. വെടിവെച്ചിടുന്ന പക്ഷികള്‍ മരക്കമ്പുകളിലും മുള്‍പ്പടര്‍പ്പുകളിലും വന്നു വീണാല്‍ വേട്ടക്കാര്‍ക്ക് കൊണ്ടുപോകാനാകില്ല. ഇവയാണ് കഴിഞ്ഞ ദിവസം മേഖലയില്‍ പാക്ഷിനിരീക്ഷണത്തിനെത്തിയ സംഘം കണ്ടെത്തിയത്‌. ആഡംബരകാറുകളിലാണ് വേട്ടക്കാര്‍ തോക്കുമായി റോന്തുചുറ്റുന്നത്. പക്ഷികളെ വേട്ടയാടുന്നത് ജാമ്യം കിട്ടാത്ത കേസാണെങ്കിലും പോലീസോ ഫോറസ്റ്റ് അധികൃതരോ നടപടിയെടുക്കാന്‍ തയ്യാറാകാത്തത് വേട്ടക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. വൈല്‍ഡ്‌ അനിമല്‍ നിയമത്തിലെ പട്ടിക നാളില്‍ പെടുന്നവയാണ് വെള്ളരിപക്ഷികള്‍.
29-02-12 chavakkadonline.com

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക