കോഴിക്കോട്: മരം ഒരു വരമെന്നു സന്ദേശം ഉയര്‍ത്തി കോഴിക്കോട് ബീച്ചില്‍ പലപ്പോഴായി നട്ടത് നൂറുകണക്കിന് വൃക്ഷതൈകള്‍.
എന്നാല്‍ ഇപ്പോള്‍ വളര്‍ന്ന് നില്‍ക്കുന്നത് വളരെ കുറച്ച് മാത്രം. വെള്ളമൊഴിച്ചുള്ള പരിപാലത്തിനും സംരക്ഷണത്തിനും ആളില്ലാത്തതാണ് വൃക്ഷതൈകള്‍ കരിഞ്ഞ് ഉണങ്ങാന്‍ ഇടയാക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ പദ്ധതി എന്നിവയുടെ ഭാഗമായി പലപ്പോഴായി നട്ടവയാണിവ.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായിരിക്കും പദ്ധതിയുടെ ഉദ്ഘാടനം നടത്തുക. പിറ്റേന്നത്തെ ദിനപത്രത്തില്‍ ഫോട്ടൊയടക്കം വന്‍ വാര്‍ത്ത വരുന്നതോടെ വൃക്ഷതൈകളെ സംഘാടകര്‍ അവഗണിക്കുന്ന സംഭവങ്ങളാണ് കോഴിക്കോട് കടലോരത്ത് അരങ്ങേറുന്നത്.
കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ കോര്‍പ്പറേഷനിലെ പത്ത് സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാര്‍ഥികളുടെ പേരില്‍ നഗരത്തില്‍ വൃക്ഷതൈകള്‍ നട്ടിരുന്നു.
കോഴിക്കോട്ടെ പരിസ്ഥിതി സംഘടനകളുടെ ഏകോപനസമിതിയും ചെറൂട്ടി റോഡിലെ ടൂണ്‍സ് എന്ന ചില്‍ഡ്രന്‍സ് സ്റ്റോറും സംയുക്ത മായാണ് പദ്ധതി നടപ്പാക്കിയത്.
കമ്പി കൊണ്ട് നിര്‍മിച്ച ട്രീ ഗാര്‍ഡുകളില്‍ സ്കൂളിന്‍റെ പേര്, വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തിയായിരുന്നു വൃക്ഷതൈകള്‍ നട്ടിരുന്നത്.
സ്കൂളുകളിലെ പരിസ്ഥിതി ക്ലബും രക്ഷിതാക്കളും വൃക്ഷപരിപാലനത്തില്‍ കുട്ടികളെ സഹായിക്കുമെന്ന ലക്ഷ്യത്തിലായിരുന്നു തൈനടീല്‍.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നടുന്ന തൈകള്‍ പത്ത് ക്ലാസുവരെയോ പ്ലസ്ടുവരെയോ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമായിരുന്നു വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്നത്.
എന്നാല്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബീച്ചിലും പരിസരത്തും നട്ട വൃക്ഷതൈകളില്‍ നല്ലൊരു ഭാഗം സംരക്ഷണം ലഭിക്കാത്തതു കാരണം ശക്തമായ വെയിലില്‍ നശിച്ചിരിക്കുകയാണ്.
പലയിടത്തും വൃക്ഷതൈകള്‍ക്ക് സംരക്ഷണത്തിനായി വച്ച ഇരുമ്പ് കൂടുമാത്രമാണ് അവശേഷിക്കുന്നത്.
കോഴിക്കോട് നടന്ന സ്നേഹസംഗമത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ചില്‍ വൃക്ഷ തൈകള്‍ നട്ടിരുന്നു.
ഇവയിലും പലതും ഉണങ്ങി നശിച്ചു കഴിഞ്ഞു. വന്‍ തുക ചെലവിട്ടാണ് വൃക്ഷതൈകളും ഇരുമ്പുകൂടുകളും ഒരുക്കി ഇത്തരത്തില്‍ തൈകള്‍ നടു ന്നത്.
സര്‍ക്കാരിന്‍റെയും സംഘടകളുടെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല തവണകളിലായി നട്ട വൃക്ഷ തൈകളും വളരാനുള്ള ഭാഗ്യമില്ലാതെ നശിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നടുന്ന വൃക്ഷതൈകള്‍ സംരക്ഷിക്കാനുള്ള സാഹചര്യമൊരുക്കാതെ ഇപ്പോഴും കോഴിക്കോട് ബീച്ചില്‍ വൃക്ഷതൈ നടീല്‍ പ്രകൃതി സംരക്ഷണം എന്ന പേരില്‍ തുടരുകയാണ്.
15.11.2011 Metrovaartha Kozhikkod News

No comments:
Post a Comment