ഇതാദ്യമായി രാത്രിയില്‍ പൂക്കുന്ന ഓര്‍ക്കിഡ് ചെടി ഗവേഷകര്‍ കണ്ടെത്തി.ശാസ്ത്ര ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കണ്ടെത്തലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പപ്പുവ ന്യൂഗനിയക്ക് സമീപമുള്ള ന്യൂ ബ്രിട്ടന്‍ ദ്വീപിലാണ് ഡച്ച് ഗവേഷകന്‍ പുതിയ ചെടി കണ്ടെത്തിയത്. ലീനിയന്‍ സൊസൈറ്റിയുടെ സസ്യശാസ്ത്ര ജേര്‍ണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത രൂപത്തിലുള്ള ഓര്‍ക്കിഡ് ചെടികള്‍ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡ് ആദ്യമായാണ് കാണുന്നതെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.
വെറും ഒരു രാത്രിയാണ് പൂവിന്‍്റെ ആയുസ്സ്. സന്ധ്യക്ക് വിരിയുന്ന പൂവ് സൂര്യോദയം കഴിഞ്ഞ് അല്‍പ സമയത്തിനകം കൊഴിഞ്ഞു വീഴുന്നു. 2,000ത്തോളം ഇനങ്ങളുള്ള ബുല്‍ബോഫൈലം എന്ന വര്‍ഗത്തില്‍ പെട്ടതാണ് ഈ സുന്ദരി.
Madhyamam News

No comments:
Post a Comment