.

.

Sunday, November 20, 2011

ഈ താറാവ് ഇരട്ടമുട്ടയിടും

കൊച്ചി: വീട്ടിലെ താറാവ് ഇട്ട മുട്ടയ്ക്ക് അസാധാരണ വലിപ്പം. കൗതുകം തോന്നി വീട്ടുകാരത് സൂക്ഷിച്ച് വച്ചു. പിന്നീട് കറിവയ്ക്കുന്നതിനായി പൊട്ടിച്ചപ്പോള്‍ മുട്ടയ്ക്കുള്ളില്‍ മറ്റൊരു മുട്ട. കൗതുകം അമ്പരപ്പിന് വഴിമാറി. നെട്ടൂര്‍ വരമ്പത്ത് വീട്ടില്‍ എന്‍.കെ. ജാഫറിന്റെ വീട്ടിലെ ഒന്‍പത് താറാവുകളില്‍ ഒന്നിട്ട മുട്ടയ്ക്കാണ് ഈ സവിശേഷത.

സാധാരണമുട്ടയുടെ രണ്ടിരട്ടി വലിപ്പമുണ്ട് മുട്ടയ്ക്ക്. മുട്ട പൊട്ടിച്ചപ്പോള്‍ ആദ്യത്തെ മുട്ടയുടെ വെള്ളയും, മഞ്ഞയും കൂടാതെ സാധാരണ മുട്ടയുടെ വലിപ്പത്തില്‍ മറ്റൊരു മുട്ടയും കണ്ടു. ഈ മുട്ടയ്ക്ക് തൂക്കം 100 ഗ്രാം. ഒന്‍പത് പിടയും ഒരു പൂവനുമടങ്ങുന്ന താറാവിന്‍ കുഞ്ഞുങ്ങളെ രണ്ട് വര്‍ഷം മുമ്പാണ് വാങ്ങിയത്. നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ താറാവ് മുട്ടയിട്ടു. ബുധനാഴ്ച കിട്ടിയ മുട്ടയ്ക്കുള്ളിലാണ് മറ്റൊരു മുട്ട കണ്ടത്. വിവരമറിഞ്ഞ് മുട്ടയ്ക്കുള്ളിലെ മുട്ട കാണാന്‍ ജാഫറിന്റെ വീട്ടിലേക്ക് പരിസരവാസികളും എത്തുന്നുണ്ട്.
Posted on: 19 Nov 2011 Mathrubhumi 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക