.

.

Saturday, November 19, 2011

മയിലുകള്‍ക്കൊരു വീട്...

മലയാളത്തിന്റെ മൌലിയില്‍ മയില്‍പ്പീലി ചൂടിയ നന്ദനമാണ് ഇൌ വന്യജീവി സങ്കേതം. കേരളത്തില്‍ മയിലിനുവേണ്ടിയുള്ള ഏക സംരക്ഷണ കേന്ദ്രമാണിത്.

പാലക്കാട്, തൃശൂര്‍ ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഇൌ സാങ്ച്വറിയുടെ ശരിയായ പേര് കെ. കെ. നീലകണ്ഠന്‍ മെമ്മോറിയല്‍ ചൂലന്നൂര്‍ മയില്‍ സാങ്ച്വറി എന്നാണ്. വിഖ്യാത പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ (കെ.കെ. നീലകണ്ഠന്‍) പേരിലാണ് ഇത് അറിയപ്പെടുന്നത്.

മയിലും പക്ഷികളും നിറഞ്ഞ പ്രദേശം. താഴ്വരയില്‍ അലസലാസ്യത്തോടെ നില്‍ക്കുന്ന മയിലുകളെ രാവിലെയോ വൈകുന്നേരമോ എത്തിയാല്‍ കാണാന്‍ കഴിയും. മയില്‍ മാത്രമല്ല, ഏതാണ്ട് എഴുപതിലധികം വിവിധ ജാതിയില്‍പെട്ട പക്ഷികളെയും ഇവിടെ കാണാം.

നയനാമൃതമായ ചൂലന്നൂര്‍ സാങ്ച്വറിയിലെ മയിലുകളുടെ എണ്ണം വ്യക്തമായി ഇനിയും കണക്കാക്കിയിട്ടില്ല. എങ്കിലും മുന്നൂറോളം മയിലുകള്‍ ഉണ്ടെന്ന് അനുമാനിക്കുന്നു.

2007 മേയ് 15നാണ് മയില്‍ സാങ്ച്വറി നിലവില്‍ വന്നത്. ഇവിടെ ഇടതൂര്‍ന്ന കാടൊന്നുമില്ല.

പീച്ചി വന്യജീവി സങ്കേതത്തിന്റെ കീഴിലാണ് പ്രവര്‍ത്തനം. വിസ്തീര്‍ണം 342 ഹെക്ടറാണ്. വംശനാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന മയിലിനെ സംരക്ഷിക്കുന്നതിനോടൊപ്പം അപൂര്‍വമായ ജൈവ വൈവിധ്യംകൂടി സംരക്ഷിക്കുക എന്നതാണ് ചൂലന്നൂര്‍ മയില്‍ സാങ്ച്വറിയുടെ ലക്ഷ്യം. മയിലിനെ കൂടാതെ കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, കാട്ടുമുയല്‍, കുറുക്കന്‍, മരപ്പട്ടി, കാട്ടുപൂച്ച തുടങ്ങിയ ചെറിയ ജന്തുക്കളുമുണ്ട്.

യാത്രാവഴി: പാലക്കാട് ജില്ലയിലെ ആലത്തൂരാണ് സമീപ പട്ടണം. ആലത്തൂര്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം. തിരുവില്വാമലയില്‍ നിന്നു ഏഴ് കിലോമീറ്റര്‍ അകലം.

Manoramonline Environment Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക