കാഞ്ഞങ്ങാട്: കശുമാവിന്‍തൈകള്‍ നിറഞ്ഞ ഇടങ്ങളില്‍ ഇനി വിളയുന്നത് കാബേജും കോളിഫ്ളവറും. അതും നല്ല ശുദ്ധമായ ജൈവവളത്തില്‍ വളര്‍ന്നവ. ശീതകാല പച്ചക്കറിക്കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്ളാന്റേഷന്‍ കോര്‍പറേഷനാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി ആരംഭിക്കുന്നത്. ആദ്യഘട്ടമായി മുളിയാര്‍ എസ്റ്റേറ്റില്‍ ഒാഫിസ് കെട്ടിടത്തിനു മുന്നിലുള്ള ഒരേക്കറില്‍ 1250 തൈകള്‍ ഇന്നു നടും. പ്ളാന്റേഷന്‍ കോര്‍പറേഷന്‍ വാണിജ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശീതകാല പച്ചക്കറിക്കൃഷി തുടങ്ങുന്നത്.
ആദ്യഘട്ടത്തില്‍ 500 കോളിഫ്ളവര്‍, 750 കാബേജ് എന്നിവയുടെ തൈകളാണ് നടുന്നത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് കാബേജ്, കോളിഫ്ളവര്‍ തൈകള്‍ എത്തിച്ചത്. സാധാരണനിലയില്‍ തണുപ്പു കാലാവസ്ഥയില്‍ മാത്രമാണ് കാബേജ്, കോളിഫ്ളവറുകള്‍ വളരുന്നത്. എന്നാല്‍ സംസ്ഥാനത്തെ കാലാവസ്ഥയിലും വളരുന്ന തരത്തിലുള്ള എംഎസ് 60 തൈകളാണ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം പ്ളാന്റേഷന്‍ കോര്‍പറേഷന് നല്‍കിയത്. സംസ്ഥാനത്ത് ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലാണ് കാബേജ്, കോളിഫ്ളവര്‍ കൃഷി അനുയോജ്യമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വിതരണത്തിനായി കശുമാവിന്‍തൈകള്‍ നട്ടിരുന്ന സ്ഥലത്താണ് പുതിയതായി കാബേജ്, കോളിഫ്ളവര്‍ തൈകള്‍ നടുന്നത്. കശുമാവു തൈകള്‍ തയാറാക്കുന്നതിനായി
പുതിയ സ്ഥലം കണ്ടെത്തും. ഫെബ്രുവരിയില്‍ വിളവെടുപ്പു നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. സംരംഭം സാമ്പത്തികമായ വലിയ നേട്ടം ലക്ഷ്യമിടുന്നില്ലെന്നാണ് പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. പരിപാടി വിജയകരമാണെങ്കില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്നും പ്ളാന്റേഷന്‍ അധികൃതര്‍ അറിയിച്ചു.
22.11.2011 Manoramaonline Kasarkod News

No comments:
Post a Comment