.

.

Saturday, November 19, 2011

പക്ഷികളുടെ മംഗളാരാമം

മോഹിപ്പിക്കുന്ന ഹരിത ലാവണ്യമൊന്നുമില്ലാതെ എറണാകുളം നഗരത്തിന്റെ മാറില്‍ തലചായ്ച്ച് കിടക്കുന്ന പക്ഷിസങ്കേതമാണിത്. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസംരക്ഷണകേന്ദ്രമാണ് മംഗളവനം. കണ്ടല്‍ വനങ്ങളില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവും ഇതുതന്നെയാണ്.

നഗരത്തിനോടു ചേര്‍ന്ന് കാണപ്പെടുന്ന ഒരു ചെറിയ ദ്വീപാണ് മംഗളവനം. കണ്ടല്‍ക്കാടുകളും മറ്റു സ്വാഭാവിക വനങ്ങളും ചേര്‍ന്ന വനപ്രദേശമാണ് ഇത്. സമുദ്രനിരപ്പില്‍നിന്ന് അല്‍പംമാത്രം ഉയര്‍ന്നു കാണപ്പെടുന്ന ഇൌ പക്ഷിസങ്കേതത്തിന്റെ ആകെ വലുപ്പം 0.0274 ചതുരശ്ര കിലോമീറ്റര്‍. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷണകേന്ദ്രമാണ് മംഗളവനം പക്ഷിസങ്കേതം. നിലവില്‍വന്ന വര്‍ഷം 2004.

വിവിധയിനത്തില്‍പെട്ട 14 പക്ഷികള്‍ ഉള്‍പ്പെടെ എഴുപതിലധികം പറവകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വമ്പന്‍ വാവലുകളുമുണ്ട്.

സാധാരണ സാങ്ച്വറിയിലുള്ള സൌകര്യം ഒന്നും ഇവിടെയില്ല. സങ്കേതം വലുതാക്കാനുള്ള ശ്രമം നടപ്പായി വരുന്നുണ്ട്. അതിന്റെ ഭാഗമായി മംഗളവനത്തിനു ചുറ്റുമുള്ള ഭാഗങ്ങളെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ ഒരു വാച്ച് ടവര്‍ കെട്ടിയിട്ടുണ്ട്. അനുമതി വാങ്ങി പക്ഷിനിരീക്ഷകര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഇങ്ങനെ പോകാം: കൊച്ചിയില്‍ കേരള ഹൈക്കോടതിയുടെ സമീപമാണു മംഗളവനം. ഹൈക്കോടതി സ്റ്റോപ്പില്‍ ബസ് ഇറങ്ങി നടന്ന് എത്താവുന്നതേയുള്ളൂ. സന്ദര്‍ശനാനുവാദം മംഗളവനത്തില്‍ നിന്നു ലഭിക്കും.

Manoramaonline Environment Life

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക