.

.

Friday, November 18, 2011

ആരെ കൊല്ലാന്‍ ഈ ചതി?

ഫറോക്ക്: കണ്ടല്‍ വനങ്ങള്‍ നശിപ്പിക്കാന്‍ മെര്‍ക്കുറി(രസം)ഉപയോഗിക്കുന്നതായി കണ്ടെത്തി. ചെറുവണ്ണൂര്‍ മധുര ബസാറില്‍ ചാലിയാര്‍ തീരത്തെ കണ്ടല്‍ക്കാടുകളിലാണ് മാരക വിഷമായ മെര്‍ക്കുറി ഉപയോഗിച്ചിരിക്കുന്നത്. കണ്ടല്‍മരങ്ങള്‍ക്ക് ചെറിയ ദ്വാരമുണ്ടാക്കിയാണ് മെര്‍ക്കുറി തളിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വനം വകുപ്പ് സംരക്ഷിത വനമേഖലായി പ്രഖ്യാപിച്ച പ്രദേശത്തെ കണ്ടല്‍ വനങ്ങള്‍ ഉണങ്ങിത്തുടങ്ങി.

കഴിഞ്ഞ ദിവസം പ്രദേശത്ത് കളിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കണ്ടല്‍ മരങ്ങളുടെ പൊത്തിനുള്ളില്‍ മെര്‍ക്കുറി കണ്ടത്. ദ്രവരൂപത്തില്‍ വെള്ളി നിറത്തിലുള്ള ലായനി കണ്ട കുട്ടികള്‍ ഇതെന്തന്നറിയാന്‍ ശേഖരിച്ച് സ്കൂളിലെത്തിച്ചു. തുടര്‍ന്ന് ഫറോക്ക് ഗവ.ഗണപത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ലോഹം മെര്‍ക്കുറിയാണെന്ന് തിരിച്ചറിഞ്ഞത്.

മധുര ബസാര്‍ നെല്ലോളിപ്പടന്നയിലെ മൂന്ന് ഹെക്ടറോളം വരുന്ന പുഴയോരത്തെ ചതുപ്പു ഭൂമിയില്‍ കണ്ടല്‍ക്കാടുകളാണ്. ഏറെക്കാലമായി കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം സംരക്ഷിച്ചു വരുന്ന കണ്ടലുകള്‍ നശിപ്പിക്കാനാണ് മെര്‍ക്കുറി പ്രയോഗിച്ചിരിക്കുന്നത്. വളരെ അപകടകരമായ ദ്രവ രൂപത്തിലുള്ള ലോഹം മനുഷ്യ ശരീരത്തില്‍ മുറിവുള്ള ഭാഗത്ത് പറ്റിയാല്‍ ജീവന്‍ വരെ അപകടത്തിലാകും.

ചാലിയാര്‍ തീരത്തെ കണ്ടല്‍ മരങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മെര്‍ക്കുറിയുടെ അംശം പുഴയില്‍ കലര്‍ന്നാല്‍ ഗുരുതരമായ

ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതു പുഴയില്‍ മത്സ്യ സമ്പത്ത് കുറയാന്‍ കാരണമാകും. മാത്രമല്ല മണല്‍-മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുഴയോരത്തെ കണ്ടല്‍ വനങ്ങള്‍ നശിപ്പിക്കാന്‍ അപകടകരമായ രീതിയില്‍ മെര്‍ക്കുറി ഉപയോഗിച്ചതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

18.11.2011 Manoramaonline Kozhikkod News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക