.

.

Sunday, November 13, 2011

ചൂരല്‍ആമ മൃഗശാലയില്‍

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ എടത്വായില്‍ നിന്ന് ലഭിച്ച ചൂരല്‍ആമയെ വനം വകുപ്പുകാര്‍ മൃഗശാലയില്‍ എത്തിച്ചു. വംശനാശ ഭീഷണി നേരിടുന്ന ട്രാവന്‍കൂര്‍ആമയെന്ന ചൂരല്‍ആമയെ കഴിഞ്ഞ ദിവസമാണ് മൃഗശാലയ്ക്ക് കൈമാറിയത്.

കറുത്ത പുറം ചട്ടയില്‍ മഞ്ഞ നിറത്തോടുകൂടിയ ആകര്‍ഷക നിറമാണ് ചൂരല്‍ആമയുടെ പ്രത്യേകത. പശ്ചിമഘട്ടത്തില്‍ കാണുന്ന ഇവയെ പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്‍ (ഐ.യു. സി.എന്‍.) വംശനാശം നേരിടുന്ന ജീവികള്‍ക്കായുള്ള ചുവന്ന പട്ടികയില്‍പ്പെടുത്തിയിട്ടുള്ളതാണ്. സംരക്ഷിക്കപ്പെടേണ്ട വംശനാശം നേരിടുന്ന ജീവികളാണ് ഐ.യു.സി.എന്‍-ന്റെ ചുവന്ന പട്ടികയില്‍പ്പെടുന്നത്.കേരള, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ വിഭാഗം ആമയെ കാണാറുണ്ട്. തമിഴ്‌നാട്ടില്‍ പെരിയാമ എന്നാണ് ചൂരല്‍ആമയെ അറിയുന്നത്. കല്ലാമയെന്നും ഇതിന് വിളിപ്പേരുണ്ട്. ഇന്‍ഡോ ടെസ്റ്റ്‌യുഡോ ട്രാവന്‍കോറിയ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ആണ്‍ ആമയെയാണ് മൃഗശാലയില്‍ എത്തിച്ചത്.

Posted on: 13 Nov 2011 Mathrubhumi pathanamthitta news  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക